കൊച്ചി: പുറ്റിങ്ങൽ വെടിക്കെട്ടിൽ നിരോധിത രാസവസ്‌തുവായ പൊട്ടാസ്യം ക്ലോറേറ്റ്് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞു. പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസിവ്സ് സേഫ്‌റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) എറണാകുളം ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്പ്ലോസിവ്സ് എസ്.എം.കുല്‍കര്‍ണിയാണ് പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ജസ്‌റ്റിസ് പി.എസ്. ഗോപിനാഥന്‍ കമീഷന് ഇതുസംബന്ധിച്ച മൊഴി നൽകിയത്. 15 കിലോക്ക് മുകളില്‍ വെടിമരുന്ന് സൂക്ഷിക്കാന്‍ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസിവ്സ് സേഫ്‌റ്റി ഓര്‍ഗനൈസേഷെൻറ അനുമതി വേണം. എന്നാല്‍ കേരളത്തില്‍ ഇത്തരത്തില്‍ അനുമതി തേടുന്നത് തൃശൂര്‍ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്ര കമ്മിറ്റികൾ മാത്രമാെണന്നും അദ്ദേഹം വ്യക്തമാക്കി. വെടിക്കെട്ട് നടത്താൻ അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ പെസോയെ അറിയിക്കണമെന്നാണ് നിയമം. പുറ്റിങ്ങലില്‍ ഇത്തരത്തില്‍ അറിയിപ്പുണ്ടായില്ല. വെടിക്കെട്ടുമായി ബന്ധപ്പെട്ട് നിയമലംഘനം നടന്നാല്‍ ജില്ല കലക്ടര്‍ എക്‌സ്പ്ലോസിവ്സ് വകുപ്പിനെ അറിയിക്കണമെന്നുണ്ടെങ്കിലും ഇതും ലഭിച്ചില്ല. കേരളത്തില്‍ വെടിക്കെട്ട് നടത്തുന്ന അമ്പലങ്ങളുെടയോ ക്ഷേത്രങ്ങളുെടയോ വിവരങ്ങള്‍ തങ്ങളുടെ കൈവശമിെല്ലന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.