കളമശ്ശേരി: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സൗത്ത് കളമശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ചില ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇ-മാലിന്യം തള്ളിയ സംഭവം; നഗരസഭക്കും പൊലീസിനും നോട്ടീസ് കളമശ്ശേരി: ഏലൂർ നഗരസഭ മാലിന്യ നിർമാർജനത്തിന് കെട്ടിപ്പൊക്കുന്ന എയ്റോറോബിക് വേസ്റ്റ് ബിൻ സ്ഥാപിക്കാനുള്ള തറയിൽ ഇ-മാലിന്യം തള്ളിയ സംഭവത്തിൽ ഏലൂർ നഗരസഭക്കും പൊലീസിനും മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകി. തറയിൽ തള്ളിയ ഇ-മാലിന്യം ഉൾപ്പെട്ടവ അടിയന്തരമായി അമ്പലമേട്ടിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് (ടി.എസ്.ഡി.എഫ്) നീക്കാനാണ് ഏലൂർ നഗരസഭക്ക് നിർദേശം നൽകിയത്. ഇത് നടക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനാണ് ഏലൂർ പൊലീസിനോട് ആവശ്യപ്പെട്ടത്. മാലിന്യം നീക്കിയ ശേഷം വിവരം അറിയിക്കണമെന്നും നഗരസഭ സെക്രട്ടറിക്ക് നൽകിയ നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്. ഏലൂരിലെ ജനജാഗ്രത പ്രവർത്തകൻ സാജൻ മലയിൽ നൽകിയ പരാതിയിലാണ് നോട്ടീസ് നൽകിയത്. ഏലൂർ നഗരസഭയും കളമശ്ശേരിയുമായി ബന്ധപ്പെട്ട മഞ്ഞുമ്മൽ പാലത്തിന് സമീപം സ്ഥാപിക്കുന്ന തറയിലാണ് ട്യൂബ് ലൈറ്റ് അവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യം ശനിയാഴ്ച മിനിലോറിയിലെത്തിച്ച് തള്ളിയത്. പെരിയാറിെൻറ കൈവഴിയായ മുട്ടാർ പുഴക്ക് സമീപമാണ് മഞ്ഞുമ്മൽ പാലവും അതോടനുബന്ധിച്ച് നിർമിക്കുന്ന മാലിന്യ നിർമാർജനത്തിനുള്ള ബിന്ന് സ്ഥാപിക്കാനുള്ള കെട്ടിടവും. ഇതിനുള്ള തറയിലാണ് മെർക്കുറി ഉൾപ്പെട്ട മാരക രാസമാലിന്യ തള്ളിയതെന്നാണ് പരാതി. കുറ്റക്കാർക്കെതിരെ മുനിസിപ്പൽ സോളിഡ് വേസ്റ്റ് ആക്ട് പ്രകാരം ക്രിമിനൽ നടപടിയും നിയമ നടപടികളും സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.