കൊച്ചി: സാഹിത്യപരിഷത്ത് ഗ്രന്ഥശാലയുടെ ജനറൽ െസക്രട്ടറി ഡോ. ടി.എൻ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ഇത്തരം സാഹിത്യ കൂട്ടായ്മകൾ സാഹിത്യ സാംസ്കാരിക ഉന്നമനത്തിന് ഉതകുമെന്നും കൂടുതലാളുകളെ ആകർഷിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.യു. അമീർ അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ അംഗമായ കെ.പി. അജിത്കുമാർ, വി.എം. വിനയകുമാർ എന്നിവർ സംസാരിച്ചു. കവി അജിത്, തകഴിയുടെ കവിതാലാപനം നടത്തി. ചെറുകഥാകൃത്തും അധ്യാപികയുമായ രാജശ്രീ കുമ്പളം, മാധവിക്കുട്ടിയുടെ 'നഷ്ടപ്പെട്ട നീലാംബരി' എന്ന കഥ അവതരിപ്പിച്ചു. ചർച്ചയിൽ ടി.ഡി. ഗോപാലകൃഷ്ണറാവു, അനിലാ ഹമീദ്, ഡോ. വി.ജെ. ജോർജ്, അക്ബർ, പഞ്ഞിമല ബാലകൃഷ്ണൻ, വി.എം. വിനയകുമാർ, കെ.പി. അജിത്കുമാർ, ഡോ. ടി.എൻ. വിശ്വംഭരൻ എന്നിവർ പെങ്കടുത്തു. ഗ്രന്ഥശാല സെക്രട്ടറി ഇൻ ചാർജ് ദയ പച്ചാളം സ്വാഗതവും കലൂർ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. വിവാദങ്ങൾ സിനിമയെ ബാധിക്കില്ല -സത്യൻ അന്തിക്കാട് കൊച്ചി: സിനിമക്കാരെ സംബന്ധിച്ച വിവാദങ്ങൾ സിനിമയെ ബാധിക്കില്ലെന്ന് സത്യൻ അന്തിക്കാട്. ഡി.സി പുസ്തകമേളയിൽ സി.ആർ. ഒാമനക്കുട്ടെൻറ കഥകൾ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമ അതിെൻറ വഴിക്കുപോകും. ചാനൽ ചർച്ചകളിൽ അവതാരകർ ജഡ്ജിയെപ്പോലെ പെരുമാറുകയാണ്. തമാശ അതുമാത്രമായി ഉൾക്കൊള്ളുന്ന സമൂഹമല്ല ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു. എം.കെ. സാനു, ജോൺപോൾ, വി.പി. ഗംഗാധരൻ, സി.ആർ. ഒാമനക്കുട്ടൻ, അരവിന്ദൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.