പകർച്ചപ്പനി ഭീതിക്കിടെ സ്വകാര്യഭൂമിയിൽ മലിനജലം കെട്ടിക്കിടക്കുന്നു

കൊച്ചി: പകർച്ചപ്പനി ഭീതിയുണർത്തുന്ന സാഹചര്യത്തിൽ നഗരത്തിലെ സ്വകാര്യഭൂമിയിൽ മലിനജലം കെട്ടിക്കിടക്കുന്നു. മാസങ്ങളായി കെട്ടിക്കിടക്കുന്ന വെള്ളം കൊതുക് പടരുന്നതിന് ഇടയാക്കുകയാണ്. മാസങ്ങൾക്കുമുമ്പ് കെട്ടിടം നിർമിക്കുന്നതിനാണ് ഇവിടെ വലിയ തോതിൽ മണ്ണെടുത്തത്. എന്നാൽ, നിർമാണപ്രവർത്തനങ്ങൾക്ക് അനുവാദം ഇല്ലായിരുന്നു. അധികൃതർ സ്‌റ്റോപ് മെമ്മോ നൽകിയതോടെ പണി മുടങ്ങി. എന്നാൽ, മണ്ണെടുത്ത ഭാഗം മൂടിയില്ല. മഴ തുടങ്ങിയതോടെ ഇവിടെ വെള്ളം കെട്ടിനിൽക്കുകയായിരുന്നു. ഇതിനുസമീപത്തെ നിരവധിപേർക്ക് പലതരത്തിെല പനി പിടിപെട്ടെന്നാണ് അറിയുന്നത്. ഡെങ്കിപ്പനിയാണ് കൂടുതലായും പടരുന്നത്. മലിനജലം നിറഞ്ഞ കുഴി മൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.