അരൂർ: കനത്തമഴയിൽ അരൂർ മേഖലയിൽ നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി. മഴ ഇനിയും തുടർന്നാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമാകും. അരൂർ, എഴുപുന്ന, കോടംതുരുത്ത്, അരൂക്കുറ്റി പഞ്ചായത്തുകളിലായി നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. ചില വീടുകളിൽനിന്നും ആളുകളെ അയൽവീടുകളിൽ താമസിപ്പിച്ചിട്ടുണ്ട്. അടുക്കളയിൽ വരെ വെള്ളം കയറിയതിനാൽ ഭക്ഷണം പാകംചെയ്യാൻപോലും കഴിയാത്ത വീടുകൾ അനവധിയാണ്. ഗ്രാമീണ റോഡുകൾ പലതും വെള്ളത്തിലായി. ദേശീയപാതയിൽ പലഭാഗങ്ങളിലും വെള്ളക്കെട്ട് ശക്തമാണ്. അരൂർ-അരൂക്കുറ്റി റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹനയാത്രയും കാൽനടയാത്രയും അസാധ്യമായി. റോഡ് പുനർനിർമാണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും മഴ മാറാതെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനും കഴിയില്ല. കാന നിർമിക്കാത്തതാണ് റോഡിെൻറ തകർച്ചക്ക് പ്രധാന കാരണം. എസ്.കെ. പൊറ്റക്കാട് അനുസ്മരണം മാവേലിക്കര: കേരള പാണിനി അക്ഷരശ്ലോക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന എസ്.കെ. പൊറ്റക്കാട് അനുസ്മരണ സമ്മേളനം എ.ആര്‍. സ്മാരക സെക്രട്ടറി പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. വി.പി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ പി.ജെ. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. സരോജിനി ഉണ്ണിത്താന്‍, കെ. പ്രഭാകരന്‍ നായര്‍, വിജയകുമാരിയമ്മ, വിജയകുമാരന്‍ നായര്‍ നടുവട്ടം എന്നിവർ സംസാരിച്ചു. തുടര്‍ന്ന് അക്ഷരശ്ലോക സദസ്സും കഥയരങ്ങും കവിയരങ്ങും നടന്നു. ധർണ നടത്തും അരൂർ: ചന്തിരൂർ വെളുത്തുള്ളി വേലപരവ കോളനി നിവാസികൾ തിങ്കളാഴ്ച ജില്ല പട്ടികജാതി ഓഫിസിന് മുന്നിൽ ധർണ നടത്തും. കോളനി വികസനത്തിന് അനുവദിച്ച കോർപസ് ഫണ്ട് വിനിയോഗം തടസ്സപ്പെടുത്തിയ ഭൂമാഫിയകൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധർണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.