ഭിന്നശേഷിക്കാർക്ക്​ കെട്ടിട നികുതി ഇളവ്​ നൽകണം ^ഡി.എ.ഇ.എ

ഭിന്നശേഷിക്കാർക്ക് കെട്ടിട നികുതി ഇളവ് നൽകണം -ഡി.എ.ഇ.എ കൊച്ചി: കേരളത്തിലെ 50 ശതമാനത്തിന് മുകളിൽ വൈകല്യമുള്ള മുതിർന്ന പൗരന്മാർക്കുമാത്രം വീട്ടുകരത്തിൽ ഇളവ് നൽകുന്നത് സംബന്ധിച്ച സർക്കാർ തീരുമാനം പുനഃപരിേശാധിക്കണമെന്ന് ഡിഫറൻറലി ഏബിൾഡ് എംേപ്ലായീസ് അസോസിയേഷൻ ജില്ല പ്രവർത്തകയോഗം സർക്കാറിനോടാവശ്യെപ്പട്ടു. 2000 ച.അടി വിസ്തീർണമുള്ള വീടുള്ള 40 ശതമാനത്തിന് മുകളിലെ എല്ലാ ഭിന്നശേഷിക്കാരെയും പരിധിയിൽ പെടുത്തണം. കൊച്ചി മെട്രോയിൽ സൗജന്യനിരക്ക് അനുവദിക്കുക, സൂപ്പർ- ന്യൂമററി തസ്തിക ഏകീകരിക്കുക, പെൻഷൻ പ്രായം ഉയർത്തുക, പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് നിലവിെല പരിരക്ഷ ഭിന്നശേഷി-ജീവനക്കാർക്ക് ഉറപ്പുവരുത്തുക, ഡിസംബർ മൂന്ന് നിയന്ത്രിതാവധിയായി പ്രഖ്യാപിക്കുക, നിയമനകാര്യത്തിൽ ഭിന്നശേഷിക്കാർക്ക് നഷ്ടപ്പെട്ട തൊഴിൽ സംവരണം കർശനമായി നടപ്പാക്കുന്നതോടൊപ്പം സ്ഥാനക്കയറ്റത്തിലും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സിനിമനടൻ ക്യാപ്റ്റൻ രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ടി.കെ. ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന സമ്മേളന സ്വാഗതസംഘം കൺവീനർ താജ് പത്തനംതിട്ട, സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി വർഗീസ്, ട്രഷറർ കെ. ശികുമാർ, ഭാരവാഹികളായ വി.എസ്. ഉണ്ണികൃഷ്ണൻ, എ.എ. ജമാൽ, കെ.ഡി. ഷാനി, ലീല, പി.പി. മോളി ജോസഫ്, ജിഹാസ്, ഗോപിനാഥൻ, ടി.എ. ജോസ്, കെ. ഷാലു, കെ.കെ. നസീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.