വൈദ്യുതി മുടങ്ങും

കൊച്ചി: കലൂർ സബ് സ്റ്റേഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ കലൂർ, പാലാരിവട്ടം, ഇടപ്പള്ളി സെക്ഷനുകളുടെ പരിധിയിലെ സ്ഥലങ്ങളിൽ ഉച്ചക്ക് 12 മുതൽ ഒന്ന് വരെ ഭാഗികമായി . ഗിരിനഗർ സെക്ഷൻ പരിധിയിൽ ക്ലബ് റോഡ് ഗിരിനഗർ എൽ.പി സ്കൂൾ പരിസരം, കമ്മ്യൂണിറ്റി ഹാൾ, ഐഡിയൽ ഫ്ലാറ്റ്, പനമ്പിള്ളിനഗർ പുതുച്ചിറ, കെ.സി. അബ്രഹാം മാസ്റ്റർ റോഡ്, എൽ.ഐ.ജി.എം.ഐ.ജി, കനാൽ റോഡ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . മരട് സെക്ഷൻ പരിധിയിൽ കണ്ണാടിക്കാട്, തോമസ് പുരം, ചമ്പക്കര റോഡ്, കുണ്ടന്നൂർ ജങ്ഷൻ, ചിലവന്നൂർ റോഡ,് ഐ.എൻ.ടി.യു.സി, പരുത്തിച്ചുവട്, ശങ്കർനഗർ, വിജയ റോഡ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ അഞ്ചുവരെ . തൃപ്പൂണിത്തുറ സെക്ഷൻ പരിധിയിൽ ശ്രീനിവാസ കോവിൽ, ഐശ്വര്യ നഗർ, മൂനിപ്പള്ളി, പിണ്ണാക്ക് മുക്ക് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . തേവക്കൽ സെക്ഷൻ പരിധിയിൽ ജഡ്ജി മുക്ക,് തൃക്കാക്കര അമ്പലം, പൈപ്പ് ലൈൻ ജങ്ഷൻ, പുലി മുഗൾ, ഉണിച്ചിറ, തൈക്കാവ്, ഇഞ്ചിപ്പറമ്പ,് ക്ലബ്ബ് ജങ്ഷൻ, പരുത്തേലി പാലം, ടോൾ ജങ്ഷൻ, ശോഭ റോഡ്, വള്ളത്തോൾ, മുണ്ടംപാലം, തച്ചൻ വേലിമല, വൈക്കോൽ മുക്ക്, പുതുശ്ശേരി മല, മാവേലി നഗർ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ രണ്ട് വരെ . തൃക്കാക്കര വെസ്റ്റ് സെക്ഷൻ പരിധിയിൽ ഉണിച്ചിറ, പരുത്തേലി, തൃക്കാക്കര അമ്പലം, ഭാരത് മാത കോളജ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ രണ്ടുവരെ വൈദ്യുതി മുടങ്ങുമെന്ന് എറണാകുളം അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഹൃദ് രോഗനിർണയ ക്യാമ്പ് കൊച്ചി: അനുകമ്പ ചാരിറ്റബിൾ സൊസൈറ്റി എറണാകുളം മെഡിക്കൽ സ​െൻറർ ആശുപത്രിയുമായി സഹകരിച്ച് വെണ്ണല സർവിസ് സഹകരണ ബാങ്കിന് സമീപം സംഘടിപ്പിച്ച ഹൃദ് രോഗനിർണയ ക്യാമ്പ് മെഡിക്കൽ സ​െൻറർ മാനേജിങ് ഡയറക്ടർ ഡോ. സി.ജി. രഘു ഉദ്ഘാടനം ചെയ്തു. അനുകമ്പ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് അഡ്വ. എ.എൻ. സന്തോഷ് അധ്യക്ഷനായി. ഡോ. നിജിൽ കൗൺസിലർമാരായ സി.ഡി വൽസല കുമാരി, സിമി ബിനൽ, കെ.പി. അനിൽകുമാർ, കെ.എം. പ്രദീപ് കുമാർ, എം.കെ. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. ടി.എസ്. ഹരി സ്വാഗതവും, ടി.പി. സുനിൽകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.