എസ്.എൻ.ഡി.പി യോഗവും ശിവഗിരിയും തമ്മിൽ പൊക്കിൾക്കൊടി ബന്ധം ^വെള്ളാപ്പള്ളി

എസ്.എൻ.ഡി.പി യോഗവും ശിവഗിരിയും തമ്മിൽ പൊക്കിൾക്കൊടി ബന്ധം -വെള്ളാപ്പള്ളി ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗവും ശിവഗിരിയും തമ്മിൽ പൊക്കിൾക്കൊടി ബന്ധമാണുള്ളതെന്ന് വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂനിയ​െൻറ ആഭിമുഖ്യത്തിൽ നിർമിക്കുന്ന വീടി​െൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരി മഠത്തി​െൻറ അടിത്തറയിൽനിന്നാണ് യോഗം വളരേണ്ടത്. ശിവഗിരി മഠമാണ് ആത്മീയനേതൃത്വം. എസ്.എൻ.ഡി.പി യോഗമില്ലാത്ത ശിവഗിരി എങ്ങനെയുണ്ടാകും. രണ്ടി​െൻറയും സൃഷ്ടി ഗുരുവാണ്. അറ്റുപോകാതെ ഈ ബന്ധം ഇപ്പോൾ കൂട്ടിയോജിപ്പിച്ച് ഒന്നിച്ചുപോകുമ്പോഴാണ് സംഘടനക്കും സമുദായത്തിനും പുതിയ ഊർജവും ഉണർവുമുണ്ടാകുന്നത്. വെള്ളാപ്പള്ളി നടേശനെ വിഴുങ്ങാൻ വന്ന വി.എസ്. അച്യുതാനന്ദനും വി.എം. സുധീരനും സ്വയം തരിപ്പണമായി. നല്ല കർമം ചെയ്യുന്ന ത​െൻറ കൂടെ ദൈവത്തി​െൻറ അനുഗ്രഹവും പാവപ്പെട്ടവരുടെ പ്രാർഥനയുമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. യൂനിയൻ പ്രസിഡൻറ് എസ്. സലികുമാർ അധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, യൂനിയൻ വൈസ് പ്രസിഡൻറ് ഡി. കാശിനാഥൻ, സെക്രട്ടറി എൻ. ആശോകൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ. ശ്രീനിവാസൻ, ഡി. ധർമരാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.