ഭരണകർത്താക്കൾ മിതത്വവും സഹിഷ്ണുതയും പുലർത്തണം -ഉമ്മൻ ചാണ്ടി ആലപ്പുഴ: ഭരണകർത്താക്കൾ മിതത്വവും സഹിഷ്ണുതയും പുലർത്തണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയെൻറ ''കടക്ക് പുറത്ത്'' പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളാണ് വിലയിരുത്തേണ്ടത്. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നിരിക്കുകയാണ്. സംഘർഷം വ്യാപകമാക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. ക്രമസമാധാനപ്രശ്നത്തിെൻറ പേരിൽ മുഖ്യമന്ത്രിയെ ഗവർണർ വിളിച്ചുവരുത്തിയത് കേരളത്തിന് അപമാനമാണ്. കോടിയേരി പറഞ്ഞ വരമ്പത്ത് കൂലിയാണ് ഇപ്പോൾ നടക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.