വടുതല: അസഹിഷ്ണുതയും ആക്രമണവും നടമാടുന്ന കാലത്ത് ശാന്തിക്കും സമാധാനത്തിനും വേണ്ടി ബോധവത്കരണവുമായി ലഡാക്ക് മലനിരകളിലേക്ക് നാൽവർ സംഘത്തിെൻറ സൈക്കിൾ യാത്ര. ചങ്ങനാശ്ശേരി സെൻറ് ജോസഫ് കോളജിലെ മൾട്ടിമീഡിയ വിദ്യാർഥികളായ ജിനു തോമസ്, സുര്യനാരായണൻ, ജെറിൻ തോമസ്, ആേൻറാ ദേവസ്യ എന്നിവരാണ് യാത്രസംഘത്തിൽ. ആലപ്പുഴയിൽനിന്നാണ് ഹിമാലയത്തിെൻറ മടിത്തട്ടിലൂടെ ലഡാക്ക് മലനിരകളിലേക്ക് സൈക്കിൾ ചവിട്ടിത്തുടങ്ങിയത്. ഏതാണ്ട് രണ്ടുമാസം നീളും. യാത്രയിൽ പോസ്റ്റർ പ്രദർശനം, പ്രസംഗം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. പ്രാർഥനയും പിന്തുണയുമായി സുഹൃത്തുക്കളും കുടുംബവുംകൂടെയുണ്ട്. ഉല്ലാസപ്പാച്ചിലുകളിൽനിന്ന് മാറിയുള്ള ആത്മീയ അന്വേഷണംകൂടിയാണ് യാത്രയെന്ന് സംഘം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.