പാനസോണിക്കിന്​ പുതിയ ബിസിനസ് പ്ലാൻ

കൊച്ചി: ഒാണക്കാലത്തിന് മുന്നോടിയായി പാനസോണിക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുതിയ ബിസിനസ് പ്ലാൻ പുറത്തിറക്കി. ജൂലൈ മുതൽ സെപ്റ്റംബർ വരെ കേരള മാർക്കറ്റിൽ 225 കോടിയുടെ ബിസിനസാണ് കമ്പനി ലക്ഷ്യമിടുന്നത്. ടെലിവിഷൻ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, എയർ കണ്ടീഷനർ, പ്യൂരിഫയർ, മൈക്രോവേവ് ഒവൻ തുടങ്ങിയവയിൽ വ്യത്യസ്ത ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ജൂലൈ 23 മുതൽ സെപ്റ്റംബർ 11 വരെ കേരളത്തിലെ പാനസോണിക്ക് ഔട്ട്ലറ്റുകളിൽനിന്ന് ഉൽപന്നങ്ങൾ ലഭിക്കും. തെരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് ആകർഷക ഓഫറുകൾക്കൊപ്പം വാറൻറി കാലാവധിയും വർധിപ്പിച്ചു. ഈ വർഷം 'പവർ ഒാഫ് ത്രീ' ഓഫറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. പാനസോണിക്ക് ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ പ്രസിഡൻറ് ആൻഡ് സി.ഇ.ഒ മനീഷ് ശർമ, കൊച്ചി ബ്രാഞ്ച് മാനേജർ റോബി ജോസഫ് ദേവസ്യ എന്നിവർ കൊച്ചിയിലെ ചടങ്ങിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.