മണ്ണഞ്ചേരി: തമ്പകച്ചുവട്ടിലെ തമ്പക മരം ഓർമയായി. കെണ്ടയ്നർ ലോറിയിടിച്ചാണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ടായിരുന്ന, തമ്പകച്ചുവട്ടിന് ആ പേര് നൽകിയ തമ്പക മരം നിലംപതിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ ആലപ്പുഴ ഭാഗത്തുനിന്ന് വരുകയായിരുന്ന കെണ്ടയ്നർ ലോറിയാണ് മരത്തിലിടിച്ചത്. എതിരെ വരുകയായിരുന്ന സ്വകാര്യ ബസ് വെട്ടിച്ച് മാറ്റിയതിനാൽ ദുരന്തം വഴിമാറി. നടുഭാഗം ഒടിഞ്ഞ മരവുമായി ലോറി മുന്നോട്ട് നീങ്ങുകയായിരുന്നു. രണ്ട് വൈദ്യുതി തൂൺ തകർത്താണ് ലോറി നീങ്ങിയത്. ശിഖരങ്ങൾ വീണ് സ്വകാര്യ ബസിെൻറ വശത്തെ കണ്ണാടി തകർന്നു. മുകളിൽ 11 കെ.വി ലൈനുകൾ ഉണ്ടായിരുന്നെങ്കിലും പൊട്ടി വീഴാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വർഷങ്ങളായി തമ്പകച്ചുവട് പൗരാവലിയുടെ നേതൃത്വത്തിൽ ഈ മരമുത്തശ്ശിയെ ആദരിച്ചിരുന്നു. ഓണത്തോടനുബന്ധിച്ച അത്തപ്പൂക്കള മത്സരവും കലാപരിപാടികളും പൗരാവലി സംഘടിപ്പിച്ചിരുന്നത് ഈ മരത്തെ ആദരിച്ചതിനു ശേഷമായിരുന്നു. തൊട്ടടുത്ത വായനശാലയിൽ രണ്ട് തമ്പക മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും മണ്ണഞ്ചേരി പൊലീസും ആലപ്പുഴയിൽ നിന്നുള്ള അഗ്്നി ശമന സേനയും കലവൂർ കെ.എസ്.ഇ.ബി ജീവനക്കാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിബന്ധം തകരാറിലായെങ്കിലും പിന്നീട് പരിഹരിച്ചു. ഡി.വൈ.എഫ്.ഐ കാൽനട ജാഥ ആലപ്പുഴ: ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മേഖല പ്രചാരണ കാൽനട ജാഥകൾക്ക് തുടക്കം. 'നവ ലിബറൽ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക' എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡി.വൈ.എഫ്.ഐ ആഗസ്റ്റ് 15ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന 'യുവജന പ്രതിരോധം' കാമ്പയിനിെൻറ പ്രചാരണാർഥമാണ് പരിപാടി. ജില്ല പ്രസിഡൻറ് അഡ്വ. എം.എം. അനസ് അലി നയിക്കുന്ന വടക്കൻ മേഖല ജാഥ അരൂക്കുറ്റി വടുതലയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എൻ. മോഹനനും ജില്ല സെക്രട്ടറി അഡ്വ. മനു സി. പുളിക്കൽ നയിക്കുന്ന തെക്കൻ മേഖല ജാഥ ചെങ്ങൂരിൽ സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാനും ജാഥ ക്യാപ്റ്റന്മാർക്ക് പതാകകൾ കൈമാറി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.