ജി.എസ്.ടി വരുമാനത്തെ ബാധിച്ചു -വി ഗാർഡ് കൊച്ചി: ജി.എസ്.ടി നടപ്പാക്കുന്നതിന് മുന്നോടിയായി സ്റ്റോക്ക് ഒഴിവാക്കൽ നടത്തിയത് വരുമാനവളർച്ചയെ ബാധിച്ചതായി വി ഗാർഡ്. ഏപ്രിൽ- ജൂൺ പാദത്തിൽ 569.07 കോടി രൂപയാണ് വിറ്റുവരവ്. മുൻകൊല്ലം ഇതേ കാലയളവിലെ 560.89 കോടിെയക്കാൾ 1.5 ശതമാനം വർധന. നികുതിക്കുശേഷമുള്ള ലാഭം 23.25കോടി രൂപയാണ്. മുൻകൊല്ലത്തെ 43.03 കോടിെയക്കാൾ 46 ശതമാനം ഇടിവ്. ജി.എസ്.ടി അനുബന്ധ ചെലവുകളും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഉൽപന്ന വിലവർധന നീട്ടിവെക്കേണ്ടിവന്നതും ലാഭത്തെ ബാധിച്ചു. സിക്കിം ഫാക്ടറി ആരംഭിക്കുന്നതിനോടനുബന്ധിച്ച ചെലവുകളും ബാധിച്ചു. ജി.എസ്.ടി സമ്പ്രദായത്തിലേക്കു മാറുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങളാണ് ആദ്യപാദത്തെ ബാധിച്ചതെന്ന് മാനേജിങ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ജൂലൈയിലെ വിൽപന ശുഭകരമായ നിലയിലാണ്. തുടർന്നുള്ള പാദങ്ങളിൽ വിൽപനവളർച്ച തിരികെ പിടിക്കാനും ജി.എസ്.ടിയുടെ പ്രാരംഭ തടസ്സങ്ങൾ മാറിയാലുടൻ സ്റ്റോക്ക് ആവശ്യത്തിനെത്തിക്കാനുമാവും. വിപണി സംഘടിത ബിസിനസിലേക്കു മാറുമെന്നതിനാൽ വി-ഗാർഡിന് ജി.എസ്.ടി ദീർഘകാലത്തിൽ വലിയ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.