മാന്നാർ: ഇന്ദിര ഗാന്ധി ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മാന്നാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പാവുക്കര മേഖല കെ.പി.സി.സി. സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ടി.സി. ഫിലിപ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം കറ്റാനം ഷാജി മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജില്ല പഞ്ചായത്തംഗം ജോജി ചെറിയാന്‍ ആദരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികള്‍ക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരില്‍ ഉപഹാരങ്ങള്‍ നൽകി. അജിത് പഴവൂര്‍, ഹരീഷ്, സാബു, അനില്‍ മാന്തറ, അസീസ് പാവുക്കര, പ്രകാശ് മൂലയില്‍, പി.വി. കുര്യന്‍, ഹരി പാലമൂട്ടില്‍, അന്‍സില്‍ അസീസ്, കെവിന്‍, അലക്‌സ് എന്നിവര്‍ സംസാരിച്ചു. നാരായണൻ പോറ്റി പുറപ്പെടാ മേൽശാന്തി മാവേലിക്കര: ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ പുറപ്പെടാ മേൽശാന്തിയായി വെഞ്ഞാറമൂട് വലിയ കട്ടക്കാൽ മണ്ണൂർ മഠത്തിൽ എസ്.എസ്. നാരായണൻ പോറ്റിയെ (46) തെരഞ്ഞെടുത്തു. ബുധനാഴ്ച ഉച്ചപൂജക്കുശേഷമായിരുന്നു ക്ഷേത്രസന്നിദ്ധിയിൽ നറുക്കെടുപ്പ്. തിരുവിതാംകൂർ ദേവസ്വം കമീഷണർ രാമരാജ പ്രസാദ്, എ.സി ഇൻ ചാർജ് കെ.ആർ. ശ്രീലത, എ.ഒ എസ്.ശ്രീകുമാർ, ക്ഷേത്ര തന്ത്രി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡൻറ് എം.കെ. രാജീവ്, സെക്രട്ടറി എസ്. രാജേഷ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്. ചിത്രം AKL51 ജൂനിയർ ത്രോ ബാൾ ചാമ്പ്യൻഷിപ് ചാരുംമൂട്: നാലാമത് ജില്ല ജൂനിയർ ത്രോ ബാൾ ചാമ്പ്യൻഷിപ് നൂറനാട് സി.ബി.എം ഹയർ സെക്കൻഡറി സ്കൂളിൽ ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവീൻ മാത്യു അധ്യക്ഷത വഹിച്ചു. പാലമേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. കോശി, എസ്. രജനി, ആർ. മഞ്ജു, ജയശ്രീ തമ്പി, പി.ആർ. കൃഷ്ണൻ നായർ, പ്രഭ വി. മറ്റപ്പള്ളി, ആർ. ഹരികൃഷ്ണൻ, ശോഭ ജയകൃഷ്ണൻ, ആർ. സജിനി, ജെ. ഹരീഷ്കുമാർ, ആർ. സന്തോഷ് ബാബു, യു. യദുകൃഷ്ണൻ, ഡേവിഡ് ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.