കൊച്ചി: വ്യാജ രേഖയിൽ വാഹന വായ്പ അനുവദിക്കാൻ കൂട്ടുനിന്ന എസ്.ബി.െഎ ചീഫ് മാനേജർ അടക്കം രണ്ടു പേർക്ക് രണ്ടു വർഷം തടവ്. എസ്.ബി.െഎ അളഗപ്പനഗർ ബ്രാഞ്ച് മാനേജറായിരുന്ന കോയമ്പത്തൂർ സ്വദേശി ഒന്നാം പ്രതി കെ.ബാലസുന്ദരം (63), മൂന്നാം പ്രതി തൃശൂർ എ.സി കെയർ മോേട്ടാഴ്സ് മാനേജർ വെങ്കിടാചലം എന്നിവരെയാണ് പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി കൗസർ എടപ്പകത്ത് ശിക്ഷിച്ചത്. ഒന്നാം പ്രതി വഞ്ചന, ഗൂഢാലോചന എന്നിവക്ക് അഴിമതി നിരോധന നിയമത്തിലെ 13ാം വകുപ്പ് പ്രകാരം ലക്ഷം രൂപയും രണ്ടാം പ്രതി 50,000 രൂപയും പിഴയും അടക്കണം. രണ്ടാം പ്രതി സിദ്ധാർഥൻ വിചാരണ പൂർത്തിയാവും മുെമ്പ മരിച്ചിരുന്നു. അഞ്ചാം പ്രതി ധനലക്ഷ്മി ബാങ്ക് തൃശൂർ ശാഖ മാനേജറായിരുന്ന ജയനാരായണനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. ഒളിവിലായതിനാൽ നാലാം പ്രതി തൃശൂർ സ്വദേശി അബ്ദുൽ ലത്തീഫിനെ ഒഴിവാക്കിയായിരുന്നു വിചാരണ. ക്രിമിനൽ ഗൂഢാലോചന നടത്തിയ പ്രതികൾ 2001-2002 ലാണ് ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയത്. സിദ്ധാർഥനാണ് എസ്.ബി.െഎ അളഗപ്പനഗർ ബ്രാഞ്ച് മാനേജറായിരുന്ന ബാലസുന്ദരത്തെ ബസ് വാങ്ങാൻ വായ്പക്കായി സമീപിച്ചത്. ബസുകളുടെ ഡീലറായ അബ്ദുൽ ലത്തീഫിെൻറ ഷാലിമാർ ആേട്ടാ ഗാരേജിെൻറ പേരിൽ പണം നൽകാനായിരുന്നു നിർദേശം. യഥാർഥത്തിൽ ഇത്തരത്തിലൊരു കമ്പനി ഉണ്ടായിരുന്നില്ല. ഇഞ്ചമുടിയിലെ 3800 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമടക്കമുള്ള 21 സെൻറ് സ്ഥലം ഇൗടായി ബാങ്കിൽ സമർപ്പിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ 27,93,000 രൂപ ബസ് ഡീലർക്ക് ബാങ്ക് കൈമാറി. ബാലസുന്ദരം സ്ഥലം മാറിയതോടെ എത്തിയ പുതിയ മാനേജർ രേഖകൾ പരിേശാധിച്ചപ്പോഴാണ് കൃത്രിമം ബോധ്യപ്പെട്ടത്. വായ്പ എടുത്ത വാഹനം രജിസ്റ്റർ ചെയ്തെങ്കിലും എസ്.ബി.െഎയുടെ ഹൈപോതികേഷൻ രേഖപ്പെടുത്തിയില്ലെന്നും വാഹനം വാങ്ങിയ ആൾ മറ്റു രണ്ടുപേർക്ക് മറിച്ചുവിറ്റതായും കണ്ടെത്തി. കൂടാതെ ഇതേ വാഹനങ്ങൾ തന്നെ മറ്റ് പല ബാങ്കുകളിലും പല തവണ പണയപ്പെടുത്തിയതായും കണ്ടെത്തി. വായ്പക്കായി നൽകിയ ഭൂമിയിലെ രേഖകളിലും കൃത്രിമം കണ്ടെത്തി. തുടർന്നാണ് സി.ബി.െഎ കൊച്ചി യൂനിറ്റ് ഇൻസ്പെക്ടർ പി.െഎ. അബ്ദുൽ അസീസിെൻറ നേതൃത്വത്തിൽ കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. ജാമ്യത്തിലിറങ്ങി രണ്ടു തവണ മുങ്ങിയ അബ്ദുൽ ലത്തീഫ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.