നെഹ്​റു ട്രോഫി വള്ളംകളിക്ക് ആലുവയിൽ പരിശീലനം

ആലുവ : ആലപ്പുഴയിൽ ആഗസ്റ്റ് 12ന് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിക്ക് ആലുവയിലെ ജിംനേഷ്യത്തിൽ പരിശീലനം. കപ്പ് നേടാനുറച്ച് തിരുവല്ല കാൽവരി ക്ലബ് അംഗങ്ങളാണ് വ്യായാമോപകരണങ്ങളിൽ പരിശീലനം നടത്തുന്നത്. തലമൂത്ത ആശാൻമാരുടെ ശിക്ഷണത്തിൽ വെള്ളത്തിൽ തുഴച്ചിൽ പരിശീലിക്കുന്നതിന് പകരം മുൻ മിസ്‌റ്റർ ഇന്ത്യ ജിേൻറായുടെ ശിക്ഷണത്തിൽ കരയിലാണ് കഠിന പരിശീലനം നടത്തുന്നത്. വ്യായാമോപകരണങ്ങളുടെ സഹായത്തോടെ കൈക്കരുത്തും മെയ് വഴക്കവുമുണ്ടാക്കുകയാണിവർ. ജിേൻറായുടെ ശിക്ഷണത്തിൽ ആലുവയിലെ ജിംനേഷ്യത്തിൽ 110 അംഗ സംഘമാണ് കഠിന പരിശീലനം നടത്തുന്നത്. ക്യാപ്റ്റൻ ജോഷിയുടെ നേതൃത്വത്തിൽ മൂന്നാഴ്ചയായി ആലുവയിൽ താമസിച്ചാണ് ടീമംഗങ്ങൾ പരിശീലനം നടത്തുന്നത്. നെഹ്റു ട്രോഫിക്കെത്തുന്ന തുഴച്ചിൽകാരിൽ ഭൂരിഭാഗവും സേനാംഗങ്ങളാണ്. കനോയിങ്ങിലും കയാക്കിങ്ങിലും റോവിങ്ങിലും രാജ്യാന്തര മത്സര പരിചയമുള്ളവരാണ് ഇവരിലധികവും. മുഴുസമയ പരിശീലനം ലഭിക്കുന്ന ഇവരോട് ഏറ്റുമുട്ടാൻ ചങ്കുറപ്പുണ്ടാക്കുകയാണ് ഇത്തരമൊരു പരിശീലനത്തി‍​െൻറ ലക്ഷ്യമെന്ന് ക്യാപ്റ്റൻ ജോഷി കാവാലം പറയുന്നു. അതിവേഗം, അതിശക്തമായി നിർത്താതെ 1000 തുഴയെറിയാനുള്ള പ്രാപ്തി ടീമംഗങ്ങൾ കൈവരിച്ചെന്ന് ജിേൻറാ പറഞ്ഞു. ഒപ്പം മാനസികോല്ലാസത്തിനും ടീമി‍​െൻറ ഐക്യത്തിനുമുള്ള ക്ലാസുകളും നൽകുന്നുണ്ട്. കാൽവരി ടീമംഗങ്ങൾ എല്ലാം നാട്ടുകാരാണ്. നെഹ്റു ട്രോഫിയിൽ മുഴുവൻ നാട്ടുകാർ പങ്കെടുക്കുന്ന എക ടീമും കാൽവരിയാണ്. ഇതിൽ കൂലിപ്പണിക്കാർ മുതൽ കെട്ടിട നിർമാണ തൊഴിലാളികൾ വരെയുണ്ട്. ഏഴ് മുതൽ 10 വർഷം വരെ വിവിധ വള്ളംകളി ടീമുകളിൽ തുഴയെറിഞ്ഞവർക്കും ഈ പരിശീലനം പുതിയ അനുഭവമായി. നടുഭാഗം ചുണ്ടനിലാണ് കാൽവരി ടീം തുഴയെറിയുന്നത്. കഴിഞ്ഞ വർഷത്തെ മൂന്നാം സ്‌ഥാനക്കാരായിരുന്നു നടുഭാഗം. രാജ്യാന്തര താരം ഒ.പി ജെയ്ഷയുടെ പരിശീലകനാണ് ജിേൻറാ. കാലടി ശ്രീശങ്കര എൻജിനീയറിങ് കോളജിലെ കായിക അധ്യാപകനാണ്. യാസർ അഹമ്മദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.