കൊച്ചി: ചരക്ക് സേവന നികുതിയിൽ കരാറുകാർ അടക്കേണ്ട 18 ശതമാനം നികുതി നിർമാണ ഉടമകൾ വകയിരുത്താത്ത ടെൻഡറുകൾ ബഹിഷ്കരിക്കുമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ. മൂല്യവർധിത നികുതിയിൽ ടെൻഡർ െചയ്ത പ്രവൃത്തികളുടെ ബില്ലുകൾ ചരക്ക് സേവന നികുതിയിലേക്ക് മാറ്റുേമ്പാൾ കരാറുകാർക്കുണ്ടാകുന്ന നഷ്ടം അതത് വകുപ്പുകൾ വഹിക്കണമെന്നും ആവശ്യപ്പെട്ടു. അസോസിയേഷൻ സംഘടിപ്പിച്ച ജി.എസ്.ടി സെമിനാറിൽ ജില്ല പ്രസിഡൻറ് കെ.ഡി. ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് വർഗീസ് കണ്ണമ്പിള്ളി ഉദ്ഘാടനം ചെയ്തു. സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് സൂപ്രണ്ടുമാരായ ആേൻറാണിയോ നെറ്റിക്കാടൻ, പി.എ. തോമസ്, റിട്ട. സെൻട്രൽ എക്സൈസ് അസി. കമീഷണർ പി. സതീശൻ, കെ.കെ. രാധാകൃഷ്ണൻ, അലക്സ് പെരുമാലി, സക്കറിയ പി. ജോൺ, കുമ്പളം രവി, എ.കെ. അനൂപ് എന്നിവർ സംസാരിച്ചു. ലൈഫ് പദ്ധതിയിൽ വീടുനൽകണമെന്ന് സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ കൊച്ചി: സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ ജില്ല ജനറൽ ബോഡി യോഗം ജില്ല പ്രസിഡൻറ് രവി കുറ്റിക്കാടിെൻറ അധ്യക്ഷതയിൽ ചേർന്നു. രക്ഷാധികാരി പി.എ. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. സ്വന്തമായി വീടില്ലാത്ത മുതിർന്ന പത്രപ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ ലൈഫ് പദ്ധതിയിൽെപ്പടുത്തി വീട് നിർമിച്ച് നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. പത്രപ്രവർത്തക പെൻഷൻ പദ്ധതിയിൽ നോമിനികളെ നിർദേശിക്കാൻ കഴിയാത്തവർക്കായി അദാലത്ത് സംഘടിപ്പിക്കണം. കെ.എച്ച്.എം. അഷ്റഫ്, പി.പി. മാത്യു, ടി.വി. ഗോപിനാഥൻ, എ.കെ. ദാസൻ, അഷ്റഫ് പാനായിക്കുളം, കെ.കെ. ഗോപാലൻ, കെ.ആർ. ഹരിലാൽ, സെബാസ്റ്റ്യൻ നെടുവേലി, ആർ.കെ. മുഹമ്മദ്, കെ.എം. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.