ദേശീയ ജൂനിയർ വോളി: കേരളം സെമിയിൽ

പറവൂർ: ദേശീയ ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗത്തിൽ കേരളം സെമിയിൽ. പെൺകുട്ടികളുടെ വിഭാഗത്തി ക്വാർട്ടറിൽ മഹാരാഷ്ട്രയെയാണ് പരാജയപ്പെടുത്തിയത്. (സ്കോർ: 25-12, 25-11, 20-25, 13-25, 15-8). അഞ്ച് സെറ്റ് നീണ്ട മത്സരത്തിൽ ആദ്യ രണ്ട് സെറ്റുകൾ കേരളം അനായാസം നേടി. മികച്ച കളി പുറത്തെടുത്ത മഹാരാഷ്ട്ര മൂന്നാം സെറ്റും നാലാം സെറ്റും സ്വന്തമാക്കി. പൊരിഞ്ഞ പോരാട്ടം കണ്ട അഞ്ചാം സെറ്റിൽ ഉണർന്നുകളിച്ച കേരള താരങ്ങൾക്കും ആർത്തുവിളിച്ച കാണികൾക്കും മുന്നിൽ മഹാരാഷ്ട്രക്ക് പിടിച്ചുനിൽക്കാനായില്ല. തിങ്കളാഴ്ച നടക്കുന്ന സെമിയിൽ കേരളം തമിഴ്നാടിനെ നേരിടും. രാത്രി ഏഴിന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം. ചൊവ്വാഴ്ചയാണ് ഫൈനൽ. മറ്റൊരു സെമിയിൽ രാജസ്ഥാനും പശ്ചിമബംഗാളും ഏറ്റുമുട്ടും. ക്വാർട്ടറിൽ രാജസ്ഥാൻ ഗുജറാത്തിനെയും പശ്ചിമബംഗാൾ പഞ്ചാബിനെയും പരാജയപ്പെടുത്തി. ആൺകുട്ടികളുടെ വിഭാഗം സെമിയിൽ തമിഴ്നാട് ചണ്ഡിഗഡുമായി മത്സരിക്കും. ക്വാർട്ടറിൽ തമിഴ്നാട് ഗുജറാത്തിനെയും ചണ്ഡിഗഡ് പശ്ചിമബംഗാളിനെയും തോൽപിച്ചു. ഒഡിഷയെ പിന്തള്ളി രാജസ്ഥാനും സെമിയിൽ കടന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.