പാ​റ​മ​ട​ലോ​ബി ത​ക​ർ​ത്ത കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ടാ​ങ്കും പൈ​പ്പ് ലൈ​നും പു​നഃ​സ്​​ഥാ​പി​ച്ചി​ല്ല

മൂവാറ്റുപുഴ: പാറമടലോബി തകർത്ത ശൂലംപാറമല കുടിവെള്ളപദ്ധതിയുടെ ടാങ്കും പൈപ്പ് ലൈനുകളും പുനഃസ്ഥപിച്ചില്ല. കുടിവെള്ളക്ഷാമം രൂക്ഷമായ മാറാടി പഞ്ചായത്തിലെ 13-വാർഡിൽ സ്ഥിതിചെയ്യുന്ന പാറമല കുടിവെള്ളപദ്ധതിയുടെ 10,000 ലിറ്റർ ശേഷിയുള്ള കോൺക്രീറ്റ് ടാങ്കും പൈപ്പുലൈനുകളും തകർത്തെറിഞ്ഞിട്ട് നാലുമാസം പിന്നിട്ടു. കണ്ടംചിറ റോഡിൽ പാറമടയോടുചേർന്ന പഞ്ചായത്ത് വക സ്ഥലത്താണ് ടാങ്ക് സ്ഥിതി ചെയ്തിരുന്നത്. ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തി 2003ൽ കൊണ്ടുവന്ന പദ്ധതി ഇരുനൂറോളം കുടുംബങ്ങളുടെ ആശ്രയമായിരുന്നു. പാറകളാൽ ചുറ്റപ്പെട്ട പാറമല, കണ്ടംചിറ, പടിഞ്ഞാേറമല, പൊട്ടർക്കാട് പ്രദേശങ്ങളിലാണ് പദ്ധതിയിൽനിന്ന് വെള്ളമെത്തിയിരുന്നത്. ശൂലം വെള്ളച്ചാട്ടത്തിനു സമീപത്തെ കിണറ്റിൽനിന്ന് വെള്ളം പാറമലയിലെ ടാങ്കിലെത്തിച്ച് കുഴലുകൾ വഴിയായിരുന്നു വിതരണം. ടാങ്ക് നശിപ്പിച്ചതോടെ നിലച്ച പദ്ധതിയുടെ മോട്ടോറും അനുബന്ധ ഉപകരണങ്ങളും അടുത്തിടെ മോഷണം പോവുകയും ചെയ്തു. കുടിവെള്ളം മുട്ടിയ നാട്ടുകാർ പരാതിയുമായി രംഗത്തെത്തി മാസങ്ങൾകഴിഞ്ഞിട്ടും നടപടി സ്വീകരിക്കാനോ പ്രവർത്തനം പുനരാരംഭിക്കാനോ തയാറായില്ല. കിണേറാ മറ്റു സ്രോതേസ്സാ ഇല്ലാത്ത പ്രദേശമായിരുന്നിട്ടും വാഹനങ്ങളിൽ വെള്ളമെത്തിക്കാൻ പഞ്ചായത്ത് മുൻകൈയെടുത്തില്ല. നാട്ടുകാർ പിരിവെടുത്താണ് ടാങ്കറിൽ വെള്ളമെത്തിച്ചത്. പാറഖനനം സുഗമമാക്കാനാണ് ടാങ്ക് തകർത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.