പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ല്‍ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു: ആ​രോ​ഗ്യ​വ​കു​പ്പിെൻറ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല​യോ​ഗം ചേ​ര്‍ന്നു

മൂവാറ്റുപുഴ: ഡെങ്കിപ്പനി പടരുന്ന പായിപ്ര പഞ്ചായത്തില്‍ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. 38പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. രണ്ടുദിവസത്തിനിടെ എഴുപതോളം പേരാണ് പനിബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിൽ കഴിയുന്നത്. രോഗം കൂടുതല്‍ മേഖലകളിലേക്ക് പടരാതിരിക്കാൻ മുന്‍കരുതെലടുക്കാനാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം ചേര്‍ന്നത്. പായിപ്ര പഞ്ചായത്തിലെ മുളവൂര്‍ പ്രദേശം ഉള്‍പ്പെടുന്ന അഞ്ചാം വാര്‍ഡിലും മുടവൂര്‍ പ്രദേശം ഉള്‍പ്പെടുന്ന 16ാം വാര്‍ഡിലുമാണ് ഡെങ്കിപ്പനി പടര്‍ന്നത്. ഇവിടങ്ങളിലെ നിരവധിപേരാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സതേടിയത്. വേനൽക്കാലത്ത് ഡെങ്കിപ്പനി പടരുന്നത് ആശങ്കജനകമാെണന്ന് യോഗം വിലയിരുത്തി. കൊതുകില്‍ നിന്ന് പടരുന്ന രോഗമായതിനാല്‍ മഴപെയ്താല്‍ രോഗം കൂടുതല്‍ പേരിലേക്ക് പടരാന്‍ സാധ്യതയേറെയാണ്. ഈ മാസം 29ന് പഞ്ചായത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ ക്ലബുകള്‍ സന്നദ്ധ സംഘടനകള്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇതര സംഘടനകള്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് ക്ലാസ് നടത്തുന്നത്. റബര്‍ തോട്ടങ്ങള്‍, പൈനാപ്പിള്‍ തോട്ടങ്ങള്‍, വീടുകള്‍ക്കും സമീപപ്രദേശങ്ങളിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ കെട്ടിക്കിടക്കുന്ന വെള്ളം നശിപ്പിക്കുകയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപരിഗണന നല്‍കേണ്ടതെന്നും യോഗം വിലയിരുത്തി. ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കും. പായിപ്ര പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.സരിത, അഡീഷനല്‍ ഡി.എം.ഒ ഡോ.ജയശ്രീ, ജില്ല റീപ്രൊഡക്റ്റിവ് ചൈല്‍ഡ് ഓഫിസര്‍ ഡോ.വിദ്യ, ഡെപ്യൂട്ടി മീഡിയ ഓഫിസര്‍ സഗീര്‍ സുധീന്ദ്രന്‍, പഞ്ചായത്ത് പ്രസിഡൻറ് നൂര്‍ജഹാന്‍ നാസര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പായിപ്ര കൃഷ്ണന്‍, അംഗങ്ങളായ മറിയംബീവി നാസര്‍, നസീമ സുനില്‍, അശ്വതി ശ്രീജിത്, ഡോ.വിനോദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.കെ. ഹസൈനാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബേബി എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.