50ദിനം, 100കുളം: ഇന്നലെ തെളിനീര്‍ നിറഞ്ഞത് 13 കുളത്തില്‍

കൊച്ചി: ജലസ്രോതസ്സുകളെ തെളിനീര്‍ സംഭരണികളാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ല ഭരണകൂടം ആവിഷ്‌കരിച്ച 50ദിനം, 100കുളം പദ്ധതിയുടെ മൂന്നാംഘട്ടത്തിന് തുടക്കം. ശനിയാഴ്ച വിവിധ സ്ഥലങ്ങളിലായി 13 കുളം വൃത്തിയാക്കി. തിങ്കളാഴ്ച 16 കേന്ദ്രങ്ങളില്‍ കുളങ്ങള്‍ വൃത്തിയാക്കുമെന്ന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല അറിയിച്ചു. അങ്കമാലിയിലെ ടൗണ്‍ചിറ, കവരപ്പറമ്പ് കുളം, ചോറ്റാനിക്കരയിലെ എരുവേലി കണ്ണന്‍ചിറ, കറുകുറ്റിയിലെ കുറ്റിക്കാട്ടുകുളം, കീഴ്മാട് ആനേലിച്ചിറ, കിഴക്കമ്പലം വിലങ്ങ്, ഗണപതിക്കുളം, മഞ്ഞപ്ര പഞ്ചായത്ത് കുളം, പുത്തന്‍കുളം, മരട് തൈക്കാവ് കുളം, മുളന്തുരുത്തി പെരുമ്പിള്ളി നരസിംഹസ്വാമി ക്ഷേത്രക്കുളം, പുത്തന്‍വേലിക്കര കവളന്‍കുളി ചിറ, തൃപ്പൂണിത്തുത്തുറയിലെ ഒറ്റനാക്കല്‍ ചിറ എന്നിവയാണ് ശനിയാഴ്ച വൃത്തിയാക്കിയത്. ഹരിതകേരളം മിഷന്‍, അന്‍പോടു കൊച്ചി, നെഹ്‌റു യുവകേന്ദ്ര, തദ്ദേശസ്ഥാപനങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍, എന്‍.എസ്.എസ് വളൻറിയര്‍മാര്‍ എന്നിവര്‍ക്ക് പുറമെ അങ്കമാലി മോണിങ് സ്റ്റാര്‍ ഹോം സയന്‍സ് കോളജ്, കറുകുറ്റി എസ്.സി.എം.എസ് കോളജ് ഓഫ് എൻജിനീയറിങ്, ചോറ്റാനിക്കര ഡോ. പടിയാര്‍ സ്മാരക ഹോമിയോ കോളജ്, എറണാകുളം സെൻറ് തെരേസാസ് കോളജ് വിദ്യാർഥികള്‍, മുറിവിലങ്ങ് ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബ്, എളന്തിക്കര സാന്‍ജോ വെൽഫെയർ സൊസൈറ്റി പ്രവര്‍ത്തകര്‍ തുടങ്ങിയവരും കുളം ശുചീകരണപദ്ധതിയില്‍ പങ്കാളികളായി. വൃത്തിയാക്കല്‍ യജ്ഞത്തില്‍ പങ്കെടുത്തവര്‍ക്ക് കുടുംബശ്രീ അംഗങ്ങള്‍ ഭക്ഷണവും കുടിവെള്ളവും ഒരുക്കി. ആഴമുള്ള കുളങ്ങളുടെ വൃത്തിയാക്കലിന് ഫയര്‍ഫോഴ്‌സിെൻറ സഹായവും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.