തു​റ​ന്ന വാ​തി​ലു​ക​ളു​മാ​യി ബസ് സ​ർ​വി​സ് : കർശന നടപടിയുമായി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​

കോതമംഗലം: ഗ്രാമീണമേഖലയിലും നഗരത്തിലും വാതിലുകൾ തുറന്നുവെച്ച് സർവിസ് നടത്തിയ ബസ് ജീവനക്കാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. ശനിയാഴ്ച നടത്തിയ പരിശോധനക്കിടെയാണ് 12 സ്വകാര്യ ബസുകളിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്തത്. കോതമംഗലം, വടാട്ടുപാറ മേഖലയിൽ ഭൂരിഭാഗം ബസുകളും വാതിൽ തുറന്നിട്ടാണ് സർവിസ് നടത്തുന്നതെന്ന പരാതിയെത്തുടർന്നായിരുന്നു പരിശോധന നടത്തിയത്. പലപ്പോഴും മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഉടമകൾ പിഴയടച്ച് തീർക്കുകയാണ് പതിവ്. ഇത്തരം നടപടി ഫലപ്രദമാകുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഡ്രൈവർ, കണ്ടക്ടർ എന്നിവരെയും ഉൾപ്പെടുത്തി കേസെടുത്തത്. കഴിഞ്ഞദിവസം ചേലാട് പള്ളിക്ക് സമീപവും നെല്ലിക്കുഴി ചിറപ്പടിക്ക് സമീപവും തുറന്നുെവച്ച വാതിലുകളിലൂടെ ബസ് യാത്രക്കാർ തെറിച്ചുവീണ് പരിക്കേറ്റിരുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസിന്മേ നടപടി സ്വീകരിക്കാൻ ശിപാർശ ചെയ്തിട്ടുണ്ട്. അപകടങ്ങളെത്തുടർന്ന് മുന്നറിയിപ്പ് നൽകിയിട്ടും വാതിലുകൾ തുറന്നിട്ട് സർവിസ് നടത്തിയ ബസുകൾക്കെതിരെയാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.