പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്ത് ചൂണ്ടമലപ്പുറത്ത് ബിവറേജസ് ഔട്ട്്്ലറ്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നതിനെതിരെ നാട്ടുകാരുടെ പരാതി. പഞ്ചായത്ത 23ാം വാർഡിൽ കൊച്ചിൻ ൈഗ്രനൈറ്റിന് സമീപത്തായി സ്വകാര്യവ്യക്തിയുടെ വാടക വീട്ടിലാണ് ഔട്ട്്ലറ്റ് സ്ഥാപിക്കുന്നത്. വീട്ടിലെ വാടകക്കാരെ ഒഴിപ്പിച്ചാണ് നീക്കം നടക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു. ഇതുസംബന്ധിച്ച് വെങ്ങോല ഗ്രാമക്ഷേമസമിതി സംസ്ഥാന മനുഷ്യാവകാശ കമീഷന് പരാതി നൽകി. മദ്യശാല ആരംഭിക്കാൻ മതിൽ അഞ്ചടികൂടി ഉയർത്തി നിർമിക്കാനുള്ള പ്രവർത്തനങ്ങൾ നാട്ടുകാർ തടഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ വാർഡ് അംഗം സാനി ഔഗേെൻറ നേതൃത്വത്തിൽ സമീപവാസികൾ ഉടമയുമായി സംസാരിച്ചാണ് നിർമാണം നിർത്തിെവപ്പിച്ചത്. ചൂണ്ടമല പ്രദേശം കഞ്ചാവ് -മയക്കുരുന്ന് ലോബികളുടെ താവളമാണെന്നും രാത്രി പുറത്തുനിന്നുപോലും ആളുകൾ ഇവിടെയെത്തി മദ്യം കഴിക്കുന്ന പ്രവണത വർധിച്ചിട്ടുണ്ടെന്നും പറയുന്നു. ഇവിടെ മദ്യശാല പ്രവർത്തിച്ചാൽ അത് ജനങ്ങളുടെ സമാധാനാന്തരീക്ഷത്തെ ബാധിക്കും. മദ്യശാലെക്കതിരെ വെങ്ങോല ഗ്രാമക്ഷേമസമിതിയുംൈറസിഡൻറ്സ് അസോസിയേഷനും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.