റി​ഫൈ​ന​റി​യിൽ തൊ​ഴി​ൽ ത​ർ​ക്കം: മിന്നൽ പണിമുടക്കുമായി ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ

പള്ളിക്കര: അമ്പലമുകൾ കൊച്ചിൻ റിഫൈനറിയിൽ തൊഴിൽ തർക്കത്തെ തുടർന്ന് കരാർ തൊഴിലാളികൾ ഐ.എൻ.ടി.യു.സി, സി.ഐ.ടിയു തുടങ്ങിയ യൂനിയനുകളുടെ നേതൃത്വത്തിൽ കമ്പനി ഗേറ്റ് ഉപരോധിക്കുകയും മിന്നൽ പണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു. കമ്പനിയിലെ വാർഷിക അറ്റകുറ്റപണിക്ക് വേണ്ടി കമ്പനിയുടെ ഡി.എച്ച്.ഡി .എസ് പ്ലാൻറ് പ്രവർത്തനം നിർത്തിയശേഷം ആയിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളെ ഷഡൗൺ വർക്കിന് നിയോഗിച്ചതാണ് ഉപരോധത്തിനും പണിമുടക്കിനും കാരണം. വിവിധ യൂനിയനുകളും കമ്പനി മാനേജ്മെൻറുമായി ഉണ്ടാക്കിയ ദീർഘകാല കരാർ പ്രകാരം കരാറുകാരന് തൊഴിലാളികളെ വിവിധ തൊഴിൽ മേഖലകളിൽ നിയമിക്കാം എന്ന വ്യവസ്ഥയിലാണ് തൊഴിലാളികളെ കയറ്റിയത്. എന്നാൽ, പ്രദേശവാസികളായ തൊഴിലാളികളെ കയറ്റാതെ വന്നതാണ് യൂനിയനുകളെ ചൊടിപ്പിച്ചത്. ഇതേചൊല്ലി നേരേത്ത പുതിയ നിർമാണ മേഖലയിൽ പണിമുടക്കും സമരവും നടന്നിരുന്നു. പരിസരവാസികൾക്ക് ഉൾപ്പെടെ തൊഴിൽ നൽകാൻ കമ്പനി നേരിട്ട് കൗണ്ടർ ആരംഭിെച്ചങ്കിലും യൂനിയനുകൾ ഇടപെട്ട് പൂട്ടിക്കുകയായിരുന്നു. തൊഴിലാളികൾ മുന്നറിയിപ്പില്ലാതെ ഉപരോധിച്ചത് മൂലം കരാർ അടിസ്ഥാനത്തിൽ കമ്പനിയിൽ പണിക്ക് കയറാൻ തൊഴിലാളികൾക്കും കഴിഞ്ഞില്ല. എക്സ്ക്യൂട്ടിവ് ഡയറക്ടർ പ്രസാദ് പണിക്കർ വിളിച്ച ചർച്ചയിൽ വിവിധ യൂനിയൻ പ്രതിനിധികൾ സംസാരിെച്ചങ്കിലും വിഷയത്തിൽ തീരുമാനമായില്ല. രാത്രി വൈകിയും ചർച്ച നടക്കുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.