നി​യ​ന്ത്ര​ണ​മു​ള്ള റോ​ഡി​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​തി​ന് ജാ​മ്യ​മി​ല്ലാ വകുപ്പ് ചുമത്തിയെന്ന്

പെരുമ്പാവൂർ: അമിതഭാര വാഹനങ്ങൾക്ക് നിയന്ത്രണമുള്ള റോഡിൽ ഭാരവാഹനങ്ങൾ തടഞ്ഞ ജനകീയവേദി പ്രവർത്തകരുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതായി പരാതി. പട്ടാൽ-പാങ്കുളം റോഡിൽ അമിതഭാര വാഹനങ്ങൾ സഞ്ചരിച്ചത് തടഞ്ഞതിനെത്തുടർന്നാണ് നടപടിയെന്ന് ജനകീയവേദി പ്രവർത്തകർ ആരോപിക്കുന്നു. ബുധനാഴ്ച രാത്രി 10നാണ് സംഭവം. പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് കമ്പനിക്കെതിരെ പ്രദേശവാസികൾ മൂന്നുമാസമായി സമരത്തിലാണ്. കമ്പനിയിലേക്ക് വന്ന വാഹനങ്ങൾ തടഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ജനകീയവേദി പറഞ്ഞു. പട്ടാൽ-പാങ്കുളം റോഡിന് മൂന്നുമീറ്റർ വീതിയാണുള്ളതെന്നും 8.6 ടണ്ണിന് താഴെവരുന്ന വാഹനങ്ങൾക്കാണ് റോഡിലൂടെ ഗതാഗതത്തിന് അനുവാദമുള്ളതെന്നും കാണിച്ച് മുനിസിപ്പൽ അധികൃതർ നൽകിയ വിവരാവകാശരേഖ പൊലീസ് അധികാരികളെ കാണിച്ചെങ്കിലും വാഹനങ്ങൾക്കെതിരെ കേസെടുക്കാതെ പൊലീസ് ഭീക്ഷണിപ്പെടുത്തുകയായിരുെന്നന്ന് ജനകീയവേദി ആരോപിച്ചു. 27.5 ടൺ ഭാരം രേഖപ്പെടുത്തിയ േവയ്ബ്രിഡ്ജ് ബില്ലോടുകൂടിയാണ് വാഹനങ്ങൾ സഞ്ചരിച്ചത്. െറസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകരടക്കമുള്ളവർ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയാറായില്ല. പകരം ജനകീയവേദി പ്രവർത്തകരായ 16ഓളം പേർക്കെതിരെ കേസെടുക്കുകയാണ് ചെയ്തതെന്നും ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയവേദി ഡി.ജി.പിക്കും പൊലീസ് കംപ്ലയിൻറ് അതോറിറ്റിക്കും പരാതിനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.