മാ​റാ​ടി​യി​ൽ ബി​യ​ർ പാ​ർ​ല​റി​ന്​ പ​ഞ്ചാ​യ​ത്ത്​ അ​നു​മ​തി

മൂവാറ്റുപുഴ: മാറാടിയിൽ ടൂറിസം ഡെവലപ്മെൻറ് കോർപറേഷെൻറ (കെ.ടി.ഡി.സി.) ബിയർ വൈൻ പാർലറിന് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ അനുമതി. കഴിഞ്ഞ ദിവസം നടന്ന ഭരണസമിതി യോഗമാണ് തൈക്കാവ് ജങ്ഷന് സമീപം നിർമാണത്തിലിരിക്കുന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ റസ്റ്റാറൻറ് കം ബിയർ പാർലറിന് അനുമതി നൽകിയത്. 13 അംഗ കമ്മിറ്റിയിൽ എൽ.ഡി.എഫിലെ ഏഴ് അംഗങ്ങൾ പിന്താങ്ങിയപ്പോൾ യു.ഡി.എഫിലെ ആറുപേർ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ, ഭൂരിപക്ഷ തീരുമാനപ്രകാരം അനുമതി നൽകിയതായി സെക്രട്ടറി പറഞ്ഞു. നിർമാണത്തിലിരിക്കുന്ന കെട്ടിടം പൂർത്തിയായാൽ പാർലർ തുറക്കും. കെ.ടി.ഡി.സി. മാനേജറുടെ അപേക്ഷയെ തുടർന്നാണ് അനുമതി നൽകിയത്. അപേക്ഷയിൽ പഠനം നടത്തിയ സ്റ്റിയറിങ് കമ്മിറ്റിയുടെ നിർദേശം പരിഗണിച്ചാണ് വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചക്കെത്തിയത്. എന്നാൽ, ബിയർ പാർലർ വരുന്നതിനെ യു.ഡി.എഫ്. അംഗങ്ങൾ ശക്തമായി എതിർത്തു. ഭൂരിപക്ഷ തീരുമാന പ്രകാരം ഭരണസമിതി അനുമതി നൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.