പള്ളിക്കര: കൊച്ചി കോർപറേഷൻ ബ്രഹ്‌മപുരത്ത് നിർമിച്ച ഖരമാലിന്യ പ്ലാൻറിൽ വൈദ്യുതി മുടങ്ങിയിട്ട് മൂന്നാഴ്ച കഴിഞ്ഞതോടെ പ്രവർത്തനം പ്രതിസന്ധിയിലായി. കൊച്ചി കോർപ്പറേഷെൻറ കൂടാതെ ജില്ലയിലെ മറ്റ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും മാലിന്യം നിക്ഷേപിക്കുന്നത് ബ്രഹ്‌മപുരത്താണ്. ഇപ്പോൾ പൂർണമായും ജനറേറ്ററിെൻറ സഹായത്തോടെയാണ് പ്ലാൻറ് പ്രവർത്തിക്കുന്നത്. കരാറുകാരൻ സ്വന്തം നിലക്കും ഇലക്ട്രിക്കൽ എൻജിനീയറെ വരുത്തിയും നടത്തിയ പരിശോധനയിൽ ഭൂഗർഭ കേബിളിലാണ് തകരാർ എന്ന് കണ്ടെത്തി. കെ.എസ്.ഇ.ബി അധികൃതർ നടത്തിയ പരിശോധനയിലും തകരാർ പ്രധാന ലൈനിലെല്ലന്ന് സ്‌ഥിരീകരിച്ചിരുന്നു. പ്ലാൻറിലേക്ക് വൈദ്യുതി എത്തിക്കുന്ന 200 മീറ്ററോളം നീളമുള്ള ഭൂഗർഭ കേബിളാണിത്. ഇത് അറ്റകുറ്റപണി നടത്തേണ്ട ചുമതല കോർപറേഷനാണ്. തകരാർ എവിടെയാെണന്ന് കെ.എസ്.ഇ.ബിക്ക് കണ്ടെത്താനാകും. പക്ഷേ നഗരസഭ ഇതിനുള്ള അപേക്ഷ നൽകി ഫീസടക്കണം. കരാറുകാരൻ പ്രശ്നം കോർപറേഷൻ അധികൃതരുടെ ശ്രദ്ധയിൽപെടുത്തി രേഖാമൂലം അറിയിച്ചെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല. ദിവസം 12,000 രൂപമുടക്കിയാണ് ജനറേറ്റർ പ്രവർത്തിക്കുന്നത്. ജനറേറ്ററിെൻറ പ്രവർത്തനം നിലച്ചാൽ പ്ലാൻറിെൻറ പ്രവർത്തനം നിലക്കും. മാലിന്യം വർധിക്കുന്നതോടെ പ്രതിസന്ധിയുടെ വ്യാപ്തിയും വർധിക്കും. നിലവിൽ പ്ലാൻറിൽനിന്ന് പലപ്പോഴും ദുർഗന്ധമാണ്. പ്ലാൻറിെൻറ പ്രവർത്തനം പൂർണമായും നിലച്ചാൽ ദുർഗന്ധം രൂക്ഷമാകും. അതേസമയം, വൈദ്യുതി മുടങ്ങിയതോടെ അറുപതോളം തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി. പ്ലാൻറിൽ തന്നെയുള്ള പഴയവീടുകളിലാണ് ഇവർ താമസിക്കുന്നത്. പ്ലാൻറിലേക്കുള്ള കേബിളിലൂടെയാണ് ഈ വീടുകളിലും വൈദ്യുതി എത്തുന്നത്. വൈദ്യുതി മുടങ്ങിയതോടെ വീടുകളിൽ ചൂടും കൊതുക് ശല്യവും മൂലം തൊഴിലാളികൾ ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.