കിഴക്കമ്പലം: ചേലക്കുളം വാർഡിലെ പൂച്ചക്കല്ല് സ്വദേശികൾ റോഡില്ലാത്തതിനാൽ ദുരിതത്തിൽ. റോഡ് കുത്തനെയുള്ള ഇറക്കത്തിലായതിനാൽ രോഗികൾക്കും കുട്ടികൾക്കും നടന്നിറങ്ങാൻ പ്രയാസമാണ്. റോഡ് ടാർ ചെയ്യണമെന്ന് അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പന്ത്രണ്ടോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. അത്യാവശ്യത്തിന് ഓട്ടോപോലും ഇതുവഴി വരില്ലെന്നതാണ് അവസ്ഥ. രാത്രിയായാൽ പ്രദേശം ഇരുട്ടിലാകും. വൈദ്യുതിപോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വഴിവിളക്ക് സ്ഥാപിക്കാനോ തെളിക്കാനോ അധികൃതർ മുൻകൈ എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സമീപം റബർ തോട്ടമായതിനാൽ പാമ്പുശല്യം രൂക്ഷമാണ്. വെളിച്ചമില്ലാത്ത നടവഴികൾ അപകടസാധ്യത വർധിപ്പിക്കുന്നു. മഴക്കാലമായാൽ വെള്ളം കുത്തിയൊലിച്ച് റോഡ് കുഴിയാകും. കുട്ടികൾ ഉൾപ്പെടെ ആശ്രയിക്കുന്ന റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം. പഞ്ചായത്ത് അംഗം പ്രശ്നത്തിൽ ഇടപെടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.