മെ​ഡി​ക്ക​ൽ കോ​ള​ജി​ല​ട​ക്കം വി​ദ്യാ​ഭ്യാ​സ സ്‌​ഥാ​പ​ന​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു

കളമശ്ശേരി: ഗവ. മെഡിക്കൽ കോളജിലടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മഞ്ഞപ്പിത്തം പടരുന്നു. രോഗം സംബന്ധിച്ച് വിദ്യാർഥികളിൽ ആശങ്ക ഉയർന്നതിനാൽ ന്യൂ വാൽസ് കോളജിൽ 10 മുതൽ അവധി നൽകിയിരിക്കുകയാണ്. േമയ് മാസത്തിൽ നടക്കേണ്ട പരീക്ഷകൾ സർവകലാശാല മാറ്റിവെച്ചതായാണ് സൂചന. അവസാന വർഷ വിദ്യാർഥികൾക്കും എൽ.എൽ.എം വിദ്യാർഥികൾക്കും മാത്രമാണ് ക്ലാസ് നടക്കുന്നത്. അതേസമയം, ഗവ. മെഡിക്കൽ കോളജിൽ എട്ട് മെഡിക്കൽ വിദ്യാർഥികൾക്ക് കൂടി മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചു. ഇതിൽ ഒരാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ച് പേർ വീടുകളിലേക്ക് മടങ്ങി. ഈ മാസം ആദ്യവാരത്തിൽ ഇവിടെ രണ്ട് ഡോക്ടർമാർ അടക്കം നാലുപേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. കുസാറ്റിൽനിന്നും ഒരു വിദ്യാർഥിയെ രോഗലക്ഷണത്തെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൂനംതൈയിൽ ഡെങ്കിപ്പനിയും സ്‌ഥിരീകരിച്ചിട്ടുണ്ട്. ഡി.എം.ഒയുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ന്യുവാൽസിലും, മെഡിക്കൽ കോളജിലും സന്ദർശനം നടത്തി. മെഡിക്കൽ കോളജിലടക്കം വിദ്യാർഥികൾ ഏറെയും ഭക്ഷണം കഴിക്കുന്നത് പുറത്തെ ഭക്ഷണശാലകളിൽനിന്നാണ്. എന്നാൽ, കളമശ്ശേരി നഗരസഭ പരിധിയിൽ ആരോഗ്യ വിഭാഗം റെസ്റ്റാറൻറുകളിലോ തട്ടുകടകളിലോ പരിശോധന നടത്തുന്നില്ലെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.