തിരുെനല്ലൂർ: സവിശേഷ പാരിസ്ഥിതിക വ്യൂഹമായ വേമ്പനാട്ടുകായലിനെ മത്സ്യസങ്കേതമായി പ്രഖ്യാപിക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിെൻറ ജീവസമ്പത്തിനെയും ജൈവ വൈവിധ്യത്തെയും നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന വേമ്പനാട്ടുകായൽ റാംസർ സൈറ്റായി പ്രഖ്യാപിച്ചിട്ട് രണ്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു. കായൽ പരിസ്ഥിതിയെ വേണ്ടവിധത്തിൽ പരിഗണിച്ച് സംരക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. ജനകീയാസൂത്രണം രണ്ടാംഘട്ട പ്രവർത്തനം ജനകീയതലം വിപുലപ്പെടുത്തി ശക്തിപ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രണ്ടുദിവസമായി തിരുനെല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനം സമാപിച്ചു. അഡ്വ. എ.എം. ആരിഫ് എം.എൽ.എ, ജില്ല സെക്രട്ടറി സി. പ്രവീൺ ലാൽ, കേന്ദ്ര നിർവാഹകസമിതി അംഗം എ.പി. മുരളീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.ആർ. ബാലകൃഷ്ണൻ (പ്രസി), അനിതദേവി, ടി. പ്രദീപ് (വൈസ് പ്രസി), പ്രവീൺ ലാൽ (സെക്ര), വി.ജി. ബാബു, ബായി കൃഷ്ണൻ (ജോ. സെക്ര), ബി. ശ്രീകുമാർ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.