പള്ളുരുത്തി: കൊച്ചി നഗരസഭയുടെ ചിറക്കൽ പാർക്ക് നവീകരണം കുട്ടികൾക്ക് വിനയാകുന്നു. പാർക്കിൽ ടൈലുകൾ മാറ്റി പുതിയവ വിരിച്ചിരുന്നു. എന്നാൽ, ഇവ പാർക്കിൽതന്നെ കൂട്ടിവെച്ചതാണ് കുട്ടികളുടെ കളികൾക്ക് തടസ്സമായത്. പാർക്കിെൻറ നല്ലൊരു ഭാഗത്ത്, നീക്കംചെയ്ത ടൈലുകൾ കൂട്ടിയിട്ടിരിക്കുകയാണ്. ഇതോടെ കുട്ടികൾ ടൈലുകളിൽ തട്ടി വീഴുകയാണ്. അവധിക്കാലമായതോടെ നിരവധി കുട്ടികളാണ് പാർക്കിൽ എത്തുന്നത്. ടൈലുകൾ മാറ്റി കുട്ടികൾക്ക് കളിക്കാൻ അവസരം ഒരുക്കണമെന്നാണ് ഇവിടെയെത്തുന്നവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.