നെട്ടൂർ: ഡ്രോൺ കാമറയിൽ നെട്ടൂർ മഹാദേവക്ഷേത്രത്തിെൻറയും എറണാകുളം-ആലപ്പുഴ തീരദേശ റെയിൽവേ ലൈനിെൻറയും ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് പൊലീസ് പിടികൂടിയ വിദേശ പൗരനെ വിട്ടയച്ചു. ചൈനീസ് പൗരൻ സിയാർങ് സിമ്മിനെയാണ് വിട്ടയച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറോടേയാണ് സംഭവം. ക്ഷേത്രത്തിെൻറയും െറയിൽവേ ലൈനിെൻറയും ദൃശ്യങ്ങൾ വിദൂര നിയന്ത്രിത കാമറ ഉപയോഗിച്ചാണ് പകർത്തിയത്. ശ്രീകോവിലിെൻറ താഴികക്കുടത്തിന് ചുറ്റും വട്ടമിട്ട് കാമറ പറക്കുന്നത് ശ്രദ്ധയിൽപെട്ട പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണ് െറയിൽ പാളത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ റിമോട്ട് ഉപയോഗിച്ച് ഡ്രോൺ കാമറയിൽ ചിത്രീകരണം നടത്തുന്നത് കണ്ടെത്തിയത്. കാമറ നിയന്ത്രിച്ച വിദേശിയെ നാട്ടുകാർ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. പനങ്ങാട് എസ്.ഐയുടെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി ചോദ്യം ചെയ്തെങ്കിലും ഇയാൾ തന്ത്രപൂർവം ഒഴിഞ്ഞുമാറാൻ ശ്രമിച്ചത് സംശയത്തിനിടയാക്കി. ഇയാളുടെ കൈവശമുണ്ടായിരുന്ന ഐഫോൺ, കാമറ എന്നിവ പരിശോധിച്ചപ്പോൾ ക്ഷേത്രത്തിെൻറയും െറയിൽവേ ലൈനിെൻറയും ദൃശ്യങ്ങൾ കണ്ടെത്തി. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഐ.ബി വിഭാഗം സ്‌പെഷൽ ബ്രാഞ്ച് സി.ഐ, സി.ഐ.ഡി വിഭാഗങ്ങളുടെ നേതൃത്വത്തിലെ ചോദ്യം ചെയ്യലിൽ വിവരമൊന്നും കിട്ടിയില്ല. ബാറ്ററിയിൽ ഒാടുന്ന ചൈനീസ് നിർമിത സ്ക്കൂട്ടറുകളുടെ വ്യാപാരത്തിനാണ് ഇന്ത്യയിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ട്രാവൽ ഏജൻറ് ഉൾപ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്തെങ്കിലും ദുരൂഹമായ ഒന്നും കണ്ടെത്താനാവാത്തതിനെ തുടർന്നാണ് വിട്ടയച്ചത്. ആറ് മാസത്തെ ബിസിനസ് വിസയിൽ എത്തിയ ഇയാളുടെ പാസ്പോപോർട്ട് കസ്റ്റഡിയിൽ എടുത്തു. ആവശ്യപ്പെടുമ്പോൾ സ്റ്റേഷനിൽ ഹാജരാകണം എന്ന ഉപാധിയോടേയാണ് വിട്ടയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.