അങ്കമാലി: പൊതുമേഖല സ്ഥാപനമായ കേരള ആഗ്രോ മെഷിനറി കോർപറേഷെൻറ (കാംകോ) ടില്ലറുകളുമായി അസമിലേക്കുള്ള റെയിൽവേയുടെ ആദ്യ കെണ്ടയ്നർ വാഗൺ അങ്കമാലിയിൽനിന്ന് വ്യാഴാഴ്ച പുറപ്പെടും. 1000 ടില്ലറുകളാണ് തീവണ്ടിമാർഗം അസമിലേക്ക് അയക്കുന്നത്. കാംകോയുടെ ചരിത്രത്തിലാദ്യമായാണ് ട്രെയിൻ മാർഗം ടില്ലറുകൾ അയക്കുന്നത്. ത്രിപുര, പശ്ചിമബംഗാൾ, അസം, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനത്തിലേക്ക് കാലങ്ങളായി കാംകോയിലെ ടില്ലറുകൾ കൊണ്ടുപോകാറുണ്ടെങ്കിലും ഇത്രയധികം എണ്ണം ഒരേസമയം കയറ്റി അയക്കുന്നതും ആദ്യമാണ്. അസം സർക്കാർ കൃഷി പോഷിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി കർഷകസമിതിക്ക് വിതരണം ചെയ്യാനാണ് ഇത് കൊണ്ടുപോകുന്നത്. കാംകോയുടെ അത്താണി കമ്പനിയിൽനിന്ന് ഭാരവാഹനത്തിൽ ഒരാഴ്ച മുമ്പാണ് റെയിൽേവ സ്റ്റേഷനിൽ ടില്ലറുകൾ എത്തിച്ചത്. എന്നാൽ, കയറ്റാനുള്ള കെണ്ടയ്നർ വാഗണിെൻറ ദൗർലഭ്യം മൂലമാണ് താമസം നേരിട്ടത്. ആടിയുലയാത്ത എൻജിൻ ഘടിപ്പിച്ച തുറന്ന ഫ്ലാറ്റ് വാഗണിലായിരിക്കും കയറ്റുക. ഒരു വാഗണിൽ പരമാവധി 20 ടില്ലറുകളെ കയറ്റാനാകൂ. മുഴുവൻ ടില്ലറുകളും കയറ്റി അയക്കണമെങ്കിൽ ഒരു മാസമെങ്കിലും വേണ്ടിവരും. എല്ലാ ദിവസവും വാഗൺ ലഭ്യമാണെങ്കിൽ മാത്രമെ അത് സാധ്യമാകൂ. സുരക്ഷിതമായും കാലതാമസമില്ലാതെയും കുറഞ്ഞ ചരക്കുകൂലിയിലും ടില്ലറുകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിൻ മാർഗം അയക്കുന്നത്. ആദ്യവാഗൺ വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കാംകോ ചെയർമാൻ പി. ബാലചന്ദ്രൻ യാത്രയാക്കും. മാനേജിങ് ഡയറക്ടർ കെ.കെ. സുരേഷ്കുമാർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.