കാക്കനാട്: എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് പാലച്ചുവട് ഗ്രൗണ്ട് നിലനിര്‍ത്തണമെന്ന ആവശ്യം ശക്തമായി. ജനവാസകേന്ദ്രത്തിലെ ഏക കളിസ്ഥലം മെട്രോ റെയില്‍ പദ്ധതിക്കായി കൈമാറിയതോടെയാണ് എതിര്‍പ്പ് രൂക്ഷമായത്. എന്‍.ജി.ഒ ക്വാട്ടേഴ്‌സിലെ പഴയ കെട്ടിടങ്ങള്‍ക്ക് നടുവിലാണ് പൊതുമൈതാനം. പഴയ ക്വാര്‍ട്ടേഴ്‌സുകളും ഏക്കര്‍ കണക്കിന് സഥലവും മെട്രോ പദ്ധതിക്കായി നൽകുകയായിരുന്നു. യുവജന-സന്നദ്ധ സംഘടനകളും കായിക ക്ലബുകളുമാണ് ഗ്രൗണ്ട് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തുള്ളത്. കളിസ്ഥലം നിലനിർത്തമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഗ്രൗണ്ട് സംരക്ഷണജാഥയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. പി.ടി. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊതുസഥലങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.ബി. ഷരീഫ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍ ഗ്രൗണ്ട് സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രഡിഡൻറ് പി.ഐ. മുഹമ്മദലി, സേവ്യര്‍ തായങ്കേരി, നൗഷാദ് പല്ലച്ചി, പി.കെ. അബ്ദുറഹ്മാന്‍, ഉണ്ണി കാക്കനാട്, കെ.എം. ഉമ്മര്‍, ഷാജി വാഴക്കാല, സീന റഹ്മാന്‍, കൗണ്‍സിലര്‍മാരായ അജിത തങ്കപ്പന്‍, ലിജി സുരേഷ്, ദിവ്യ പ്രമോദ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.