കക്കൂസ് മാലിന്യം തള്ളാനത്തെിയ ടാങ്കര്‍ ലോറി പിടിയില്‍

പിറവം: പാമ്പാക്കുടയില്‍ കക്കൂസ് മാലിന്യവുമായത്തെിയ ടാങ്കര്‍ ലോറി പിടിയിലായി. സംശയകരമായ സാഹചര്യത്തില്‍ രാമമംഗലം പൊലീസാണ് രാത്രി പട്രോളിങ്ങിനിടെ ടാങ്കര്‍ ലോറി കസ്റ്റഡിയിലെടുത്തത്. ടാങ്കറില്‍നിന്ന് ആരെയും പിടികൂടാനായില്ല. പാമ്പാക്കുട ഉറവന്‍തോടിന് സമീപവും രാമമംഗലത്ത് റോഡുകടവിന് സമീപവും കഴിഞ്ഞമാസം മാലിന്യം തള്ളിയതിനത്തെുടര്‍ന്ന് രാമമംഗലം പൊലീസ് രാത്രി പട്രോളിങ് ശക്തിപ്പെടുത്തിയതായി എസ്.ഐ സി.പി. ഹാപ്പി പറഞ്ഞു. പിടികൂടിയ ടാങ്കര്‍ ലോറി പള്ളുരുത്തി സ്വദേശി ശ്രീലാലിന്‍െറ ഉടമസ്ഥതയിലുള്ളതാണ്. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ എന്ന നിലയില്‍ മാലിന്യം തള്ളുന്നുണ്ട്. എറണാകുളം, കൊച്ചി മേഖലകളില്‍നിന്ന് കക്കൂസ് മാലിന്യം നീക്കം ചെയ്യുന്നതിന് ടാങ്കര്‍ ലോറി ഒന്നിന് 5000 രൂപ വരെ വാങ്ങുന്നുണ്ട്. പഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.