മൂവാറ്റുപുഴ: തണുത്ത ചാളക്കറിയില്‍നിന്ന് പുകയുയര്‍ന്ന പശ്ചാത്തലത്തില്‍ മൂവാറ്റുപുഴ മത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവന്ന മത്സ്യങ്ങള്‍ വിശദ പരിശോധനക്കായി ശേഖരിച്ചു. മൂവാറ്റുപുഴ പായിപ്രയില്‍ തണുത്ത ചാളക്കറിയില്‍നിന്ന് മൂന്നു ദിവസത്തോളം പുകയുയര്‍ന്ന സംഭവത്തെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനക്കത്തെിയത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസറുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം പരിശോധനക്കത്തെിയത്. ഈ സമയം മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നത്തെിയ മത്സ്യമാണ് പരിശോധിച്ചത്. മുന്നൂറിലധികം പെട്ടികള്‍ സംഘം പരിശോധിച്ചു. ഇവയില്‍നിന്നെല്ലാം സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. മീന്‍ കേടാകാതിരിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുവാണ് തണുത്ത ചാളക്കറിയില്‍നിന്ന് പുകയുയരാന്‍ കാരണമെന്നാണ് സംഘത്തിന്‍െറയും വിലയിരുത്തല്‍. കഴിഞ്ഞ ശനിയാഴ്ച മൂവാറ്റുപുഴ പായിപ്ര കൊച്ചുപറമ്പില്‍ സലിംഇബ്രാഹീമിന്‍െറ വീട്ടില്‍ പാകപ്പെടുത്തിയ ചാളക്കറിയില്‍നിന്നാണ് പുകയുയര്‍ന്നത്. വരുംദിവസങ്ങളിലും പരിശോധന തുടങ്ങും. പായിപ്ര മേഖലയില്‍ അന്ന് മീന്‍ ഉപയോഗിച്ച പലര്‍ക്കും ഛര്‍ദിയനുഭവപ്പെട്ടതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.