ആലുവ: ദലിത് വിദ്യാര്‍ഥിയെ അകാരണമായി അറസ്റ്റ് ചെയ്ത് മര്‍ദിച്ചതായി പരാതി. എസ്.എഫ്.ഐ ആലുവ ഏരിയ കമ്മിറ്റിയാണ് ആലുവ എസ്.ഐ ഹണി.കെ.ദാസിനെതിരെ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്. 23ന് ആലുവ യു.സി.കോളജില്‍ വിദ്യാര്‍ഥി സംഘട്ടനമുണ്ടായിരുന്നു. ഇതില്‍ പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അമര്‍നാഥിനെ എസ്.ഐ. അകാരണമായി അറസ്റ്റ് ചെയ്യുകയും സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിക്കുകയുംചെയ്തതായി പരാതിയില്‍ പറയുന്നു. ചികിത്സിച്ചിരുന്ന ഡോക്ടറുടെ അനുവാദമില്ലാതെയാണ് ആശുപത്രിയില്‍നിന്ന് കൊണ്ടുപോയതത്രെ. എതിര്‍കക്ഷിക്ക് 25,000 രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ എസ്.ഐ നിര്‍ബന്ധിച്ചതായും ഇക്കാര്യം മറ്റാരും അറിയരുതെന്ന് നിര്‍ദേശിച്ചതായും പരാതിയിലുണ്ട്. എസ്.ഐ. ഹണി.കെ.ദാസ് ആലുവയില്‍ ചാര്‍ജെടുത്തശേഷം സംഘടനാ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്ന നിലപാടാണ് പൊതുവില്‍ സ്വീകരിക്കുന്നതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. നടപടിയുണ്ടായില്ളെങ്കില്‍ സമരങ്ങളുമായി സംഘടന മുന്നോട്ട് പോകുമെന്ന് ഏരിയ സെക്രട്ടറി ടി.എ.അജ്മല്‍, പ്രസിഡന്‍റ് ഹരിപ്രസാദ് എന്നിവര്‍ അറിയിച്ചു. എന്നാല്‍, യു.സി. കോളജില്‍ ഒരു എ.ബി.വി.പി പ്രവര്‍ത്തകന്‍െറ കൈ അമര്‍നാഥ് തല്ലിയൊടിച്ചതായി എസ്.ഐ പറഞ്ഞു. ഹോക്കി സ്റ്റിക് ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതേ തുടര്‍ന്നാണ് അമര്‍നാഥിനെ അറസ്റ്റ് ചെയ്തതെന്നും എസ്.ഐ. പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.