മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനെ തടഞ്ഞു

കളമശ്ശേരി: ലക്ഷക്കണക്കിന് ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പെരിയാറിലേക്ക് മാലിന്യം ഒഴുക്കി വന്ന എടയാറിലെ സ്വകാര്യ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് (പി.സി.ബി)ചെയര്‍മാനടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ ജനജാഗ്രത പ്രവര്‍ത്തകര്‍ തടഞ്ഞു. എറണാകുളം അഡ്വക്കേറ്റ് ജനറല്‍ ഓഫിസിന് മുന്നില്‍ വെച്ചാണ് ചെയര്‍മാന്‍ കെ.സജീവന്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തടഞ്ഞത്. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ നടപടിയെടുക്കാമെന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. ഇതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏലൂര്‍ എന്‍േറാണ്‍മെന്‍റ് ഓഫിസ് എന്‍ജിനീയര്‍ ത്രിദീപ് കുമാറിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഒരു മാസമായി എടയാര്‍ വ്യവസായ മേഖല ഭാഗത്തുനിന്നും പെരിയാറിലേക്ക് മാലിന്യ ഒഴുക്കുന്നതിനെ തുടര്‍ന്ന് പാതാളം പുഴ പല നിറത്തില്‍ മലിനമായാണ് ഒഴുകി കൊണ്ടിരുന്നത്. എന്നാല്‍, പുഴ ചുവപ്പും നീലയും നിറങ്ങളില്‍ ആകുമ്പോള്‍ അവിടെയത്തെി ജലത്തിന്‍െറ സാമ്പിള്‍ ശേഖരിച്ച് മടങ്ങുകയല്ലാതെ ഇതിന്‍െറ ഉറവിടം കണ്ടത്തൊന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനായില്ല. ഇതേ തുടര്‍ന്ന് ഏലൂരിലെ പരിസ്ഥിതി സംഘടനയായ ജനജാഗ്രത പ്രവര്‍ത്തകര്‍ പുഴയില്‍ രാത്രി നടത്തിയ അന്വേഷണത്തില്‍ മാലിന്യം ഒഴുകി വരുന്ന സ്ഥലം കണ്ടത്തെി. തുടര്‍ന്ന് മലിനീകരണ ഓഫിസില്‍ അറിയിച്ചു. അവിടെ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെുകയും അവരെയും ഒപ്പം കൂട്ടി മലിനജലം ഒഴുകി വരുന്ന സ്ഥലം സ്ഥിരീകരിച്ചു. മലിന ജലത്തിന്‍െറ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. എന്നാല്‍, നാല് ദിവസം കഴിഞ്ഞിട്ടും മാലിന്യം ഒഴുക്കിയ സ്വകാര്യ കമ്പനിക്കെതിരെ നടപടിയെടുക്കുകയോ, ഇതുസംബന്ധമായി യാതൊരു പ്രതികരണമോ പി.സി.ബിയുടെ ഭാഗത്തുനിന്നും ഇല്ലാതെ വന്നതോടെയാണ് ജനജാഗ്രത സമിതി പ്രവര്‍ത്തകര്‍ ഉന്നത ഉദ്യോഗസ്ഥരെ തടഞ്ഞത്. ഈ വര്‍ഷം ആഗസ്റ്റ് 27 വരെ പുഴ നിറംമാറി ഒഴുകിയത് 28 പ്രാവശ്യമാണ്.14 തവണ മത്സ്യക്കുരുതിയും ഉണ്ടായി. ജനജാഗ്രത പ്രവര്‍ത്തകരായ മുന്‍ ഏലൂര്‍ നഗരസഭ കൗണ്‍സിലര്‍ സുബൈദ ഹംസ, സാജന്‍ മലയില്‍, മഹേഷ് എടയാര്‍, ഷബീര്‍ ഇടമുള എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.