പായിപ്രയിലെ അനധികൃത ഇറച്ചിക്കടകള്‍ പൂട്ടി

മുവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ അനധികൃത ഇറച്ചിക്കടകള്‍ അടച്ചു പൂട്ടി. പായിപ്ര ഗ്രാമപഞ്ചായത്തിന്‍െറയും ആരോഗ്യ-റവന്യൂ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്നാണ് അനധികൃത കശാപ്പുശാലകളും മാംസവില്‍പനശാലകളും അടച്ചുപൂട്ടി സീല്‍ ചെയ്തത്. ശനിയാഴ്ച രാവിലെ 6.30 മുതല്‍ വൈകീട്ട് മൂന്നുവരെ നടന്ന റെയ്ഡില്‍ പെരുമറ്റം, ആട്ടായം, മുളവൂര്‍, പേഴക്കാപ്പിള്ളി ഭാഗത്തെ 23 മാംസ വില്‍പനശാലകളും അനധികൃത അറവുശാലകളും കണ്ടത്തെി പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. പായിപ്ര പഞ്ചായത്ത് സെക്രട്ടറി, പണ്ടപ്പിള്ളി ബ്ളോക് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ മെഡിക്കല്‍ ഓഫിസര്‍, പഞ്ചായത്ത്-റവന്യൂ-ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.