ലോക നദീ ദിനത്തില്‍ പെരിയാര്‍ സംരക്ഷണത്തിന് മനുഷ്യച്ചങ്ങല

കൊച്ചി: ലോക നദീ ദിനത്തില്‍ കൊച്ചിയിലെ പൗരാവലി ഗോശ്രീ പാലത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് പെരിയാര്‍ സംരക്ഷണ പ്രതിജ്ഞയെടുത്തു. കലക്ടീവ് ഫോര്‍ റൈറ്റ് ടു ലിവ് (സി.ഒ.ആര്‍.എല്‍) പരിസ്ഥിതി മനുഷ്യാവകാശ സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ഥികളും അധ്യാപകരും വീട്ടമ്മമാരും പങ്കെടുത്തു. സെപ്റ്റംബര്‍ 25ലെ ലോക നദീ ദിനത്തില്‍ തന്നെ പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയത് ദിനാചരണത്തില്‍ പ്രതിഷേധത്തിന് ഇടയാക്കി. പെരിയാര്‍ സംരക്ഷണ സമ്മേളനം പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. എസ്. സീതാരാമന്‍ ഉദ്ഘാടനം ചെയ്തു. സെന്‍റ് ആല്‍ബര്‍ട്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.എല്‍. ജോസഫ് അധ്യക്ഷത വഹിച്ചു. കടമക്കുടി സ്കൂള്‍ വിദ്യാര്‍ഥി ശരത് പെരിയാര്‍ സംരക്ഷണ പ്രഭാഷണം നടത്തി. ഭവന്‍സ് വിദ്യാമന്ദിര്‍ യു.കെ.ജി വിദ്യാര്‍ഥി ആന്‍റണി, ബാലചന്ദ്രന്‍ ഇല്ലിക്കാടിന്‍െറ ‘ഇനി വരുന്ന തലമുറക്ക്’ എന്ന കവിത ആലപിച്ചതിനുശേഷം സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഗോശ്രീ പാലത്തിലേക്ക് പെരിയാര്‍ സംരക്ഷണ മാര്‍ച്ച് നടത്തി. ജലമാണ് ജീവന്‍െറ ആധാരം എന്നും പെരിയാര്‍ മലിനപ്പെടുത്താന്‍ സമ്മതിക്കില്ളെന്നുമായിരുന്നു പ്രതിജ്ഞ. ഗോത്ര മഹാസഭ കോഓഡിനേറ്റര്‍ എം. ഗീതാനന്ദന്‍, ഡോ. ജി.ഡി. മാര്‍ട്ടിന്‍, പ്രഫ. ഗിരിശങ്കര്‍, ചൈതന്യ സ്വാമി, ഫെലിക്സ് പുല്ലൂടന്‍, എസ്.എച്ച് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത്, ജോസ് കാച്ചപ്പിള്ളി, ഫാ. അഗസ്റ്റിന്‍ വട്ടോളി, സാജന്‍ മലയില്‍, ഷബീര്‍, മേരി ലിഡിയ, സി.ജെ. തങ്കച്ചന്‍, ആന്‍േറാ, ഭാരത്മാത കോളജ് പ്രിന്‍സിപ്പല്‍ ഫാ. ബെന്നി മാരംപറമ്പില്‍, എന്‍.എസ്.എസ് റീജനല്‍ കോഓഡിനേറ്റര്‍ ടി.എം. വിനോദ്, അധ്യാപിക എ. ചന്ദ്രിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.