കക്കൂസ് മാലിന്യം നിറഞ്ഞ് തൃക്കാക്കര

കാക്കനാട്: തൃക്കാക്കരയുടെ വിവിധ ഭാഗങ്ങളില്‍ രാത്രിയില്‍ വണ്ടിയില്‍ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇവിടത്തെ റോഡുകളിലും വീടുകളുടെ മുന്‍ഭാഗത്തുമാണ് കക്കൂസ് മാലിന്യം തള്ളുന്നത്. രാത്രിയില്‍ പല റോഡുകളിലും വഴിവിളക്കുകള്‍ കത്താതെ കിടക്കുന്നത് മാലിന്യം തള്ളുന്നവര്‍ക്ക് അനുഗ്രഹമായി മാറുകയാണ്. കഴിഞ്ഞ ദിവസം ഇടപ്പള്ളി-പുക്കാട്ടുപടി റോഡില്‍ കാര്‍ഡിനല്‍ സ്കൂളിന് സമീപത്തെ വഴിയിലെ കാനയില്‍ കക്കൂസ് മാലിന്യം തള്ളിയതാണ് ഒടുവിലത്തെ സംഭവം. നിരവധി വഴിയാത്രക്കാരും സ്കൂള്‍ വിദ്യാര്‍ഥികളും നടന്നുപോകുന്ന വഴിയാണിത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് നാട്ടുകാരാണ് കക്കൂസ് മാലിന്യം റോഡരികിലെ കാനയില്‍ തള്ളിയ നിലയില്‍ കണ്ടത്. മഞ്ഞനിറത്തില്‍ ചളി രൂപത്തിലാണ് മാലിന്യം കാണപ്പെട്ടത്. കക്കൂസ് മാലിന്യമാണെന്ന് തിരിച്ചറിയാതിരിക്കാന്‍ രാസവസ്തു കലര്‍ത്തിയതാണ് നിറംമാറ്റത്തിന് കാരണമെന്ന് സംശയിക്കുന്നു. കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിട്ടും പൊലീസോ അധികൃതരോ നടപടിയെടുക്കുന്നില്ളെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞയാഴ്ച തൃക്കാക്കര മുനിസിപ്പല്‍ സ്റ്റാന്‍ഡിലും ഇത്തരത്തില്‍ മാലിന്യം തള്ളിയിരുന്നു. മാലിന്യം തള്ളുന്ന വഹനങ്ങളുടെ നമ്പര്‍ അടക്കം പലതവണ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ളെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യം തള്ളല്‍ പതിവായതോടെ ജനകീയസേന രൂപവത്കരിച്ച് രാത്രിയില്‍ കാവലേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് തൃക്കാക്കര നിവാസികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.