പെരുമ്പാവൂര്‍: ചൂരമുടി മലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ ജനജീവിതത്തിന് ഭീഷണിയാകുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന അഞ്ച് പാറമടകളുണ്ട്. ഒരു മടയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറിയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പ്രധാന റോഡില്‍നിന്ന് അകലെയല്ലാതെ പ്രവര്‍ത്തിക്കുന്ന ഇതിനെതിരെ പരാതി നല്‍കിയെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ളെന്നാണ് ആക്ഷേപം. രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് അനധികൃത കൈയേറ്റവും ഘനനവും നടക്കുന്നത്. ഉഗ്രശേഷിയുള്ള വെടിക്കോപ്പുകള്‍ ഉപയോഗിച്ചാണ് പാറഘനനം. ഇതുമൂലം സമീപവീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി. ചര്‍ച്ചിന്‍െറ ഭിത്തി തകര്‍ന്നിട്ടുണ്ട്. കൂവപ്പടി പഞ്ചായത്തിലെ ആലാട്ടുചിറ, പാണംകുഴി, നെടുമ്പാറ എന്നിവിടങ്ങളിലെയും മുടക്കുഴ, വേങ്ങൂര്‍ പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന നാല് ടാങ്കുകളില്‍ വിള്ളല്‍ വീണതുമൂലം വെള്ളം നിറക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതില്‍ രണ്ട് ടാങ്കില്‍ നിയന്ത്രിക്കാനാവാത്ത ചോര്‍ച്ച മൂലം ഇപ്പോള്‍ വെള്ളം നിറക്കുന്നില്ല. നാട്ടുകാര്‍ നല്‍കിയ പരാതിയത്തെുടര്‍ന്ന് മുടക്കുഴ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചെങ്കിലും സെക്രട്ടറിയെ സ്ഥലം മാറ്റി. തുടര്‍ന്ന് പാറമടകള്‍ക്കെതിരെ നടപടിയുണ്ടായില്ല. വേങ്ങൂര്‍ വെസ്റ്റ് വില്ളേജ് ഓഫിസര്‍, കുന്നത്തുനാട് തഹസില്‍ദാര്‍, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. കലക്ടര്‍ക്ക് പരാതി നല്‍കാനും പ്രക്ഷോഭം ആരംഭിക്കാനുമാണ് നാട്ടുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.