എടത്തല: എടത്തല എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിനു സമീപം കക്കൂസ് മാലിന്യം റോഡരികില്‍ തള്ളിയതിനെതിരെ പ്രതിഷേധം ശക്തം. പഞ്ചായത്തംഗങ്ങളും പ്രദേശവാസികളും ചേര്‍ന്ന് പ്രതിഷേധവും റോഡ് ഉപരോധവും സംഘടിപ്പിച്ചു. ചൂണ്ടി പുക്കാട്ടുപടി റോഡാണ് ഉപരോധിച്ചത്. ടാങ്കര്‍ ലോറിയിലത്തെിച്ചാണ് കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാം പ്രാവശ്യമാണ് ഇവിടെ മാലിന്യമൊഴുക്കുന്നത്. റോഡിനു താഴ്ഭാഗത്തുള്ള കിണറ്റിലെ ജലം മലിനമായത് പ്രതിഷേധം ശക്തമാകാന്‍ കാരണമായി. റോഡ് ഉപരോധം മൂലം 45 മിനിറ്റോളം ഗതാഗതം സ്തംഭിച്ചു. പഞ്ചായത്തംഗങ്ങളായ കെ.കെ.റഫീഖ്, എം.പി. കുഞ്ഞുമുഹമ്മദ്, എം.പി.അബ്ദു, പൗരസമിതി പ്രസിഡന്‍റ് ലൈജു ദേവസി, ജോയി കോരാ, എസ്.ഒ.എസ് ഡയറക്ടര്‍ ശ്രീകുമാര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. എടത്തല പൊലീസ് സ്ഥലത്തത്തെി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയാണ് ഗതാഗതം പുന$സ്ഥാപിച്ചത്. സമീപപ്രദേശങ്ങളിലെ സി.സി ടി.വി കാമറകള്‍ പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് എടത്തല പൊലീസ് അറിയിച്ചു. എന്നാല്‍ കക്കൂസ് മാലിന്യം ഒഴുക്കുന്നവരെ പിടികൂടുന്നതിനും രാത്രികാലങ്ങളിലെ പട്രോളിങ് ശക്തമാക്കുന്നതിനും എടത്തല പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ കുറവ് തടസ്സമാകുന്നതായി സൂചനയുണ്ട്. 14 പൊലീസുകാര്‍ മാത്രമാണ് എടത്തല പൊലീസ് സ്റ്റേഷനു കീഴിലുള്ളത്. കൂടുതല്‍ പൊലീസുകാരെ എടത്തലയില്‍ നിയമിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.