മാലിന്യവുമായി എത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു

ആലങ്ങാട്: പാനായിക്കുളത്ത് മാലിന്യവുമായി എത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് കണ്ടെയ്നര്‍ ലോറിയും മൂന്ന് ചെറിയ ലോറികളും ലോഡ്ജ് സ്റ്റോപ്പിന് സമീപത്തെ വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ആശുപത്രി മാലിന്യങ്ങളുമായി എത്തിയ വാഹനങ്ങളാണ് ഇവയെന്ന് അറിഞ്ഞതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു. പാനായിക്കുളത്ത് മാലിന്യകരാറുകാര്‍ വീട് വാടകക്കെടുത്തിരിക്കുകയാണ്. കണ്ടെയ്നറില്‍ മാലിന്യം നിറച്ച് രാത്രി പാലക്കാട് മാലിന്യ നിര്‍മാര്‍ജന പ്ളാന്‍റില്‍ എത്തിച്ച് നശിപ്പിക്കാനായിരുന്നു പദ്ധതി. ഏലൂരില്‍നിന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും ആലങ്ങാടു നിന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തത്തെി. നാട്ടുകാരുടെ പ്രതിഷേധത്തത്തെുടര്‍ന്ന് രാത്രിയോടെ ബിനാനിപുരം പൊലീസ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ലോറിഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഐ.എം.എയുടെ അനുവാദത്തോടെ ആശുപത്രി മാലിന്യങ്ങള്‍ കരാറടിസ്ഥാനത്തില്‍ ശേഖരിക്കുകയാണെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.