ജലവിതരണ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥ; അധികൃതര്‍ക്ക് അനാസ്ഥ

പറവൂര്‍: ദേശീയപാത 17 ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ശുദ്ധജല പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നു. പറവൂര്‍ പാലത്തിന് സമീപവും വൃന്ദാവന്‍ റോഡിലും പൈപ്പ് പൊട്ടി. ചിറ്റാറ്റുകര നീണ്ടൂര്‍ കവലയില്‍ പൈപ്പ് പൊട്ടി ചോര്‍ച്ച തുടങ്ങിയിട്ട് മാസങ്ങളായി. ലക്ഷകണക്കിന് ലിറ്റര്‍ വെള്ളമാണ് ദിവസേന പാഴാകുന്നത്. പാലത്തിന് സമീപം അപ്രോച്ച് റോഡിലെ ചോര്‍ച്ചയെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പ് എക്സ്കവേറ്റര്‍ ഉപയോഗിച്ച് കുഴിയെടുക്കുകയും ചോര്‍ച്ച പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വീണ്ടും പൈപ്പ് പൊട്ടി. പറവൂര്‍ പാലം മുതല്‍ മൂത്തകുന്നം വരെയുള്ള ഭാഗത്തും മുനമ്പം കവല മുതല്‍ കുഞ്ഞിത്തൈ വരെയുള്ള പ്രധാന റോഡിലെ ചിലയിടങ്ങളിലും പൈപ്പ് പൊട്ടല്‍ തുടരുകയാണ്. 30 വര്‍ഷം മുമ്പാണ് 400 എം.എം പ്രീമോ പൈപ്പുകള്‍ കുടിവെള്ള വിതരണത്തിന് സ്ഥാപിച്ചത്. പൈപ്പുകള്‍ കാലഹരണപ്പെട്ടതോടെ വെള്ളം ചോരുകയും തകരുകയുമാണ്. വെള്ളം ഒഴുകുന്നതിനാല്‍ റോഡും തകര്‍ച്ചയുടെ വക്കിലാണ്. എട്ടുമാസം മുമ്പ് പുനര്‍നിര്‍മിച്ച മൂത്തകുന്നം-പറവൂര്‍ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ബി.എം.ബി.സി മാതൃകയില്‍ നവീകരിച്ച റോഡാണിത്. ജല വകുപ്പ് പൈപ്പ് പൊട്ടിയ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടത്തുന്നതില്‍ വിമുഖത കാണിക്കുകയാണെന്ന് ആരോപണമുണ്ട്. പുതിയ പൈപ്പുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഒരു നടപടിയും പൂര്‍ത്തിയായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.