‘പശ്ചിമ കൊച്ചി വികസനത്തിന് മാസ്റ്റര്‍പ്ളാന്‍ വേണം’

കൊച്ചി: പശ്ചിമ കൊച്ചിയുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍പ്ളാന്‍ തയാറാക്കണമെന്ന് വിവിധ റെസിഡന്‍റ്സ് അസോസിയേഷനുകളുടെ സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു. മെട്രോ നഗരമായി വിശാലകൊച്ചി വളര്‍ന്നുവരുമ്പോഴും പശ്ചിമകൊച്ചി അവഗണനയിലാണെന്ന് കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി. പശ്ചിമ കൊച്ചിയുടെ പ്രൗഢി തിരികെ കൊണ്ടുവരാനുള്ള പദ്ധതികള്‍ക്കാണ് ജനപ്രതിനിധികള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്‍റ് വാച്ച് പ്രസിഡന്‍റ് ഫെലിക്സ് ജെ. പുല്ലൂടന്‍ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ സി.എ. ജേക്കബ് അധ്യക്ഷത വഹിച്ചു. റാക്കോ സംസ്ഥാന ജനറല്‍ സെക്രട്ടറി കുരുവിള മാത്യൂസ്, ജി.സി.ഡി.ഡബ്ള്യു ജനറല്‍ സെക്രട്ടറി ജോര്‍ജ് കാട്ടുനിലത്ത്, റാക്കോ ജില്ലാ നേതാക്കളായ ജോ പാലോക്കാരന്‍, ഏലൂര്‍ ഗോപിനാഥ്, കെ.ടി. ജൂഡ് മാസ്റ്റര്‍, കെ.പി. അലക്സാണ്ടര്‍, കെ.പി. മാത്യു, നെല്‍സണ്‍ ഡുറാണ്ടോ എന്നിവര്‍ സംസാരിച്ചു. കണ്‍വെന്‍ഷനില്‍ റെസിഡന്‍റ്സ് അസോസിയേഷന്‍ കോഓഡിനേഷന്‍ കൗണ്‍സിലിന്‍െറ കൊച്ചി മേഖലാ സമിതി രൂപവത്കരിച്ചു. മേഖലാ സമിതി ചെയര്‍മാനായി സി.എ. ജേക്കബ്, വൈസ് ചെയര്‍മാന്‍ കെ.ടി. ജൂഡ്, കണ്‍വീനര്‍ കെ.പി. അലക്സാണ്ടര്‍, ജോ. കണ്‍വീനര്‍ ബൈ്ളസ് നൊറോണ, ട്രഷറര്‍ ആന്‍ഡ്രു സാബു എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.