യുവാവ് ഇ-ടോയ്ലറ്റില്‍ കുടുങ്ങി; ഫയര്‍ഫോഴ്സ് സംഘമത്തെി രക്ഷിച്ചു

മൂവാറ്റുപുഴ: നഗരസഭയുടെ ഇ-ടോയ്ലറ്റില്‍ കുടുങ്ങിയ യുവാവിനെ മണിക്കൂറുകള്‍ക്കുശേഷം ഫയര്‍ഫോഴ്സ് സംഘം രക്ഷപ്പെടുത്തി. സമ്പൂര്‍ണ ശൗചാലയ നഗരസഭയായി പ്രഖ്യാപിക്കപ്പെട്ട മൂവാറ്റുപുഴ നഗരസഭയുടെ നെഹ്റു പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഇ-ടൊയ്ലറ്റില്‍ ഞായറാഴ്ച വൈകീട്ട് ആറോടെയാണ് രാമമംഗലം സ്വദേശിയായ യുവാവ് കുടുങ്ങിയത്. ഇ-ടോയ്ലറ്റില്‍ കയറിയ യുവാവ് പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു. ടോയ്ലറ്റിലെ ഡോര്‍ ഹാന്‍ഡില്‍ ഒടിഞ്ഞതാണ് യുവാവ് കുടുങ്ങാനിടയാക്കിയത്. പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെ യുവാവ് ഒച്ചവെച്ചങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവില്‍ ഏഴരമണിയോടെ സമീപത്തെ ഓട്ടോ തൊഴിലാളികള്‍ ടോയ്ലറ്റില്‍നിന്ന് കരച്ചില്‍ കേട്ട് എത്തി നോക്കുമ്പോഴാണ് യുവാവ് കുടുങ്ങിയ വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ വാതില്‍ തുറക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ ഫയര്‍ഫോഴ്സ് സംഘം വാതില്‍ പൊളിച്ച് പുറത്തത്തെിക്കുകയായിരുന്നു. പുറത്തത്തെിക്കുമ്പോള്‍ ഇയാള്‍ അവശനായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ടൗണില്‍ കറങ്ങാനത്തെിയ ഇയാളുടെ മൊബൈല്‍ ഫോണ്‍ സുഹൃത്തുക്കളുടെ പക്കലായിരുന്നു. ടോയ്ലറ്റില്‍ കയറിയതറിയാതെ അവരും തിരഞ്ഞുനടക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് രണ്ടുലക്ഷം രൂപ ചെലവില്‍ നഗരസഭ നിര്‍മിച്ച ടോയ്ലറ്റില്‍ ഇത് മൂന്നാം തവണയാണ് ആളുകള്‍ കുടുങ്ങുന്നത്. നഗരത്തിലത്തെുന്നവര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് സൗകര്യമില്ളെന്ന പരാതി പരിഹരിക്കാനായാണ് നഗരസഭ പെട്ടെന്ന് തട്ടികൂട്ടിയ ഇ-ടോയ്ലറ്റ് നിര്‍മിച്ചത്. ഇതില്‍ കയറാന്‍ ഭയന്ന നാട്ടുകാര്‍ ഇപ്പോഴും പഴയപാലത്തിന്‍െറ ഇരു വശങ്ങളില്‍നിന്നാണ് മൂത്രമൊഴിക്കുന്നത്. ഇതിനിടെയാണ് നവംബര്‍ ഒന്നിന് സമ്പൂര്‍ണ ശൗചാലയ നഗരസഭയായി പ്രഖ്യാപിക്കാന്‍ നഗരസഭ സര്‍ക്കാറിന്‍െറ ലിസ്റ്റില്‍ കയറിപ്പറ്റിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.