ആലുവ: ചൂര്‍ണിക്കര മേഖലയില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു. എക്സൈസ് അടക്കമുള്ള അധികൃതരുടെ അനാസ്ഥയാണ് ലഹരി മാഫിയകള്‍ക്ക് സൗകര്യം ചെയ്യുന്നതെന്നാണ് ആക്ഷേപം. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ പല സ്ഥലങ്ങളില്‍ എത്തിച്ചുനല്‍കുന്ന കണ്ണികള്‍ ചൂര്‍ണിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായാണ് കരുതുന്നത്. ആള്‍സഞ്ചാരം കുറഞ്ഞ റോഡുകള്‍ക്ക് സമീപവും കാട് പിടിച്ചുകിടക്കുന്ന പഴയ കെട്ടിടങ്ങളുമാണ് ഇത്തരക്കാരുടെ കേന്ദ്രങ്ങള്‍. ഇതരസംസ്ഥാനക്കാരായ തൊഴിലാളികളും വിദ്യാര്‍ഥികളടക്കമുള്ള യുവാക്കളുമാണ് ലഹരി വാങ്ങാനായി കൂടുതലായും എത്തുന്നത്. ഉപയോഗ ശേഷം ഉപേക്ഷിക്കുന്ന സിറിഞ്ചുകള്‍ പല ഭാഗങ്ങളിലും കാണാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. തെരുവ് വിളക്കുകളുടെ അഭാവം ലഹരി മാഫിയകള്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും ഗുണം ചെയ്യുന്നു. വിളക്കുകള്‍ ഇല്ലാത്തിടങ്ങളിലും പ്രവര്‍ത്തിക്കാത്ത സ്ഥലങ്ങളിലുമാണ് ഇടപാടുകള്‍ നടത്തുന്നത്. ലഹരി മാഫിയകള്‍ക്കെതിരെ എക്സൈസ്, പൊലീസ് അധികൃതരുടെ ഭാഗത്തുനിന്ന് കര്‍ശന നടപടികളുണ്ടാകണമെന്ന് യുവമോര്‍ച്ച ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്‍റ് സനീഷ് കളപ്പുരക്കല്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.