അത്താണി: കുഴികള്‍ നിറഞ്ഞ് അത്താണി-മേയ്ക്കാട് റോഡ് സഞ്ചാരയോഗ്യമല്ലാതായി. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന കണക്കന്‍കടവ്-അങ്കമാലി പി.ഡബ്ള്യു.ഡിയുടെ ഭാഗമായ പ്രധാന റോഡാണിത്. അത്താണി ദേശീയപാതയില്‍നിന്ന് മേയ്ക്കാട് റോഡിലേക്ക് തിരിയുന്ന ഭാഗം മുതല്‍ കെ.ബി.ഹോസ്പിറ്റല്‍, കാരക്കാട്ടുകുന്ന്, സൊസൈറ്റിപ്പടി, ആനപ്പാറ, മധുരപ്പുറം, മേയ്ക്കാട്, ഹരിതനഗര്‍ കോളനി കവല, ചെമ്പനൂര്‍ കവല, വേതുചിറ, വിദ്യാധിരാജ സ്കൂള്‍ കവല വരെ റോഡ് പൊട്ടിപ്പൊളിഞ്ഞു. ഓട്ടോകളിലും ഇരുചക്രവാഹനങ്ങളിലും സഞ്ചരിക്കുന്നവര്‍ ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവായി. കഴിഞ്ഞ ദിവസമായി രാത്രി അത്താണിയില്‍നിന്ന് മള്ളുശ്ശേരിയിലേക്ക് ബൈക്കില്‍ പോയ ദമ്പതികള്‍ അപകടത്തില്‍പ്പെട്ടെങ്കിലും പിറകില്‍ വന്ന മിനിലോറി ദേഹത്തുകയറാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. എട്ടു വര്‍ഷമായി റോഡ് റീടാര്‍ ചെയ്തിട്ടില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാര്യമായ അറ്റകുറ്റപ്പണികളും നടത്താറില്ല. റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ ഇതുവഴി സര്‍വിസ് നടത്താന്‍ ഓട്ടോകളും മടിക്കുകയാണ്. പൊതുമരാമത്ത് അങ്കമാലി, പറവൂര്‍ റോഡ്സ് വിഭാഗങ്ങളുടെ അധീനതയില്‍പ്പെടുന്ന റോഡാണിത്. ഇരു സെക്ഷനുകളുടെയും അവഗണനയാണ് റോഡിന്‍െറ ശോച്യാവസ്ഥക്ക് ഇടയാക്കിയതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അറ്റകുറ്റപ്പണി നടത്തിയില്ളെങ്കില്‍ സ്വകാര്യബസുകള്‍ സര്‍വിസ് നിര്‍ത്തിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കാത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധമുണ്ട്. നെടുമ്പാശ്ശേരി പഞ്ചായത്തധികൃതര്‍ പ്രശ്നം സംബന്ധിച്ച് പൊതുമരാമത്ത്വകുപ്പ് മന്ത്രിക്ക് നിവേദനവും നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.