പടിഞ്ഞാറെ മോറക്കാലയില്‍ വീട് ആക്രമിച്ചതായി പരാതി

പള്ളിക്കര: ഓണാഘോഷത്തോടനുബന്ധിച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട് ആക്രമിച്ചതായി പരാതി. പടിഞ്ഞാറെ മോറക്കാലയില്‍ കിഴക്കേകുടിയില്‍ കെ.പി. ഒൗസേഫിന്‍െറ വീടാണ് ആക്രമിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ആക്രമണത്തില്‍ ഒൗസേഫ് (53), ഭാര്യ സാറാമ്മ (48), മക്കളായ തോമസ് (23), ഡേവിഡ് (20), അയല്‍വാസികളും ബന്ധുക്കളുമായ ജോണ്‍ (29), എല്‍ദോസ് (30), ഐസക് (30), എല്‍ദോസ് (30) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തത്തെുടര്‍ന്ന് പെരുന്തിക്കര ഷിബു (31), പെരുന്തിക്കര ദിപു (29), കാഞ്ഞിരകോട്ടില്‍ ദിനേഷ് (32), കൊല്ലംകുടി മനോജ് (33), കൊല്ലംകുടി അരുണ്‍ (25) എന്നിവരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മോറക്കാലയില്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വടംവലി മത്സരവുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഇവര്‍ തമ്മില്‍ മുന്‍വൈരാഗ്യം ഉള്ളതായും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.